അമ്പലവയൽ പൊലീസ് ജീപ്പാണ് അപകടത്തിൽപ്പെട്ടത്
വയനാട് പൊലീസ് ജീപ്പ് ഇടിച്ച് ഒരാൾ മരിച്ചു. മാനന്തവാടി വള്ളിയൂർക്കാവിൽ ആൽമരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. അമ്പലവയൽ പൊലീസ് ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ആൽമരത്തിന് മുമ്പിൽ ഉന്തുവണ്ടി കച്ചവടം നടത്തുന്ന ശ്രീധരനാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ജീപ്പിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ മൂന്ന് സിവിൽ പൊലീസുകാർക്കും പരിക്കുണ്ട്. സിപിഒമാരായ കെ.ബി പ്രശാന്ത്, ജോളി സാമുവൽ, വി. കൃഷ്‌ണൻ എന്നിവർക്കാണ് പരിക്കേറ്റത്.