fbwpx
കേരളത്തിന്റെ വായ്പാ പരിധി ഉയര്‍ത്തും; കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി കേന്ദ്ര ധനമന്ത്രി
logo

ന്യൂസ് ഡെസ്ക്

Last Updated : 12 Mar, 2025 03:27 PM

ഒരു മണിക്കൂറിനടുത്ത് നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ വികസന കാര്യങ്ങളും ചര്‍ച്ചയായി.

KERALA

സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയര്‍ത്തുമെന്ന് ഉറപ്പ് നല്‍കി ധനമന്ത്രി നിര്‍മല സീതാരാമന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധനമന്ത്രിയുടെ ഉറപ്പ്. വയനാട് പുനരധിവാസത്തിന് കേന്ദ്രം അനുവദിച്ച വായ്പയുടെ വിനിയോഗ കാലാവധി നീട്ടിനല്‍കണമെന്ന് ആവശ്യവും കേരളം മുന്നോട്ടുവെച്ചു.

ഒരു മണിക്കൂറിനടുത്ത് നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ വികസന കാര്യങ്ങളും ചര്‍ച്ചയായി. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.


ALSO READ: വയനാട് പുനരധിവാസം: ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സൂചന സമരവുമായി പടവെട്ടിക്കുന്ന് നിവാസികൾ


വിഴിഞ്ഞം പദ്ധതിക്കുള്ള കേന്ദ്ര സഹായം, ജിഎസ്ടി പ്രശ്‌നങ്ങള്‍, തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി. കേരളത്തിന്റെ വികസന കാര്യങ്ങളില്‍ അനുകൂല സമീപനം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം ആശാ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ കേന്ദ്ര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിച്ചില്ല.

ആശാ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട വിഷയം കേന്ദ്ര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിക്കാത്തത് ദൗര്‍ഭാഗ്യകരമാണന്ന് ആശ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. 

KERALA
ഇടുക്കി പത്താംമൈലിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്
Also Read
user
Share This

Popular

KERALA
KERALA
ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ട കേസെടുക്കാൻ കോടതി നിർദേശം; ഉത്തരവ് കെ.സി. വേണുഗോപാലിൻ്റെ ഹര്‍ജി പരിഗണിച്ച്