fbwpx
BIG IMPACT | അനധികൃത മത്സ്യബന്ധനം നടത്തുന്നവർക്ക് ജയിൽ ശിക്ഷ; അടിയന്തരയോഗം വിളിച്ച് മന്ത്രി സജി ചെറിയാൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 12 Mar, 2025 03:48 PM

മാധ്യമങ്ങൾ നൽകേണ്ടത് ഇത്തരം വാർത്തകളാണെന്നും, ന്യൂസ് മലയാളത്തിന് അഭിനന്ദനം അറിയിക്കുന്നുവെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു

KERALA


കേരള തീരത്ത് ലൈറ്റ് ഉപയോഗിച്ച് മീൻപിടിത്തം നടത്തുന്നതിൽ കർശന നടപടിക്കൊരുങ്ങി സർക്കാർ. ലൈറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തുന്നവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ഇതു സംബന്ധിച്ച് മന്ത്രി അടിയന്തര യോഗം വിളിച്ചു. ഈ മാസം 19ന് നടക്കുന്ന യോഗത്തിൽ നേവി, മറൈൻ എൻഫോഴ്സ്മെൻ്റ്  ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു. ന്യൂസ് മലയാളത്തിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.


ഇത്തരത്തിൽ മത്സ്യബന്ധനം നടത്തുന്നവരുടെ ബോട്ട് പിടിച്ചെടുക്കുമെന്നും, പിഴ രണ്ടര ലക്ഷത്തിൽ നിന്ന് ഉയർത്തുമെന്നും മന്ത്രി അറിയിച്ചു. ഇതൊരു സാമൂഹ്യ പ്രശ്നമായി മാറുന്നുവെന്നും, പലയിടങ്ങളിലും സംഘർഷമുണ്ടാകുന്നുവെന്നും മന്ത്രി പ്രതികരിച്ചു.


ALSO READതന്ത്രിമാരുടെ താന്ത്രിക വിദ്യകള്‍ ചെയ്യുന്നതിന് വേണ്ടിയുള്ള ശ്രമം നടത്തുന്നു; കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തില്‍ കടകംപള്ളി സുരേന്ദ്രന്‍


"കേന്ദ്ര-സംസ്ഥാന എൻഫോഴ്സ്മെൻ്റുകളെ ഏകോപിപ്പിച്ച് പരിശോധന ശക്തമാക്കും. തൊഴിൽ സംഘടനകൾ പിന്തുണ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി സംസാരിക്കും. പൊലീസിൻ്റെ കൂടുതൽ സഹായം മുഖ്യമന്ത്രിയോട് അഭ്യർഥിക്കും", മന്ത്രി സജി ചെറിയാൻ പറഞ്ഞു. മാധ്യമങ്ങൾ നൽകേണ്ടത് ഇത്തരം വാർത്തകളാണെന്നും, ന്യൂസ് മലയാളത്തിന് അഭിനന്ദനം അറിയിക്കുന്നുവെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Also Read
user
Share This

Popular

KERALA
KERALA
ആശ്വാസമായി വേനൽമഴയെത്തി; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്