കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഗിരീഷിന് മകൻ സനലിന്റെ മർദ്ദനമേറ്റത്
മർദനമേറ്റ് മരിച്ച ഗിരീഷ്
കോഴിക്കോട് മകൻ്റെ മർദനമേറ്റ് ചികിത്സയിൽ ആയിരുന്ന പിതാവ് മരിച്ചു. കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഗിരീഷിന് മകൻ സനലിന്റെ മർദ്ദനമേറ്റത്. സനൽ തള്ളിയതിനെ തുടർന്ന് പിതാവ് ഗിരീഷ് തലയടിച്ചു വീഴുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് മർദ്ദനത്തിലേക്ക് നയിച്ചത് എന്നാണ് സൂചന.