fbwpx
അരിയിൽ ഷൂക്കൂർ വധക്കേസ്; പി. ജയരാജനും ടി.വി. രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി സിബിഐ കോടതി
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Sep, 2024 04:47 PM

കൊലപാതകത്തിൽ പങ്കുണ്ടെന്നതിൽ പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവർ വിടുതൽ ഹർജി നൽകിയത്

KERALA


അരിയിൽ ഷൂക്കൂർ വധകേസിൽ പി.ജയരാജനും ടി.വി. രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി. ഗൂഡാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ സിബിഐ ചുമത്തിയിട്ടുള്ളത്. 2012 ഫെബ്രുവരി 20 നാണ് എംഎസ്എഫ് പ്രവർത്തകൻ ഷുക്കൂര്‍ കൊല്ലപ്പെട്ടത്.

അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതികളായ സിപിഎം നേതാക്കൾ പി. ജയരാജനും ടി.വി. രാജേഷും നൽകിയ വിടുതൽ ഹർജിയിലാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞത്. പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ തെളിവുകളുണ്ടെന്നും പ്രതികൾ ഗൂഢാലോചനയിൽ പങ്കാളിയായതിന് സാക്ഷികളുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.

Read More:  കഴുത്തിനും വാരിയെല്ലിനും ഗുരുതര പരുക്ക്; 16കാരന് നേരെ സീനിയര്‍ വിദ്യാര്‍ഥികളുടെ ആക്രമണം

28 മുതൽ 33 വരെ പ്രതികൾ ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. അതിനാൽ വിടുതൽ ഹർജി തള്ളണമെന്നും ഷുക്കൂറിന്റെ മാതാവ് ആത്തിക്കയും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കൊലപാതകത്തിൽ പങ്കുണ്ടെന്നതിൽ പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവർ വിടുതൽ ഹർജി നൽകിയത്.

Read More: അമ്മയുടെ തലപ്പത്തുള്ളവർക്ക് സെക്സ് റാക്കറ്റ്; പൾസർ സുനി ജയിലിൽ വച്ചെഴുതിയ കത്തുകൾ വീണ്ടും ചർച്ചയാകുന്നു


അതേസമയം, വിടുതൽ കൊലപാതകത്തിനായി ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികൾ ഉണ്ടെന്നും ജയരാജന്റെയും, ടി.വി. രാജേഷിൻ്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും, സാക്ഷിമൊഴികളും സാഹചര്യ തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവ് കോടതിയെ അറിയിച്ചിരുന്നു.

KERALA
പട്ടാമ്പി ഉപജില്ലാ സ്കൂൾ കലോത്സവ ഫലപ്രഖ്യാപനത്തിൽ അട്ടിമറി; ഓവറോൾ കപ്പ് തിരിച്ചുവാങ്ങാൻ അധികൃതർ
Also Read
user
Share This

Popular

KERALA
NATIONAL
മാമി തിരോധാനത്തിൽ വീണ്ടും ദുരൂഹത; മുഹമ്മദ് ആട്ടൂരിൻ്റെ ഡ്രൈവറേയും ഭാര്യയേയും കാണാനില്ലെന്ന് പരാതി