മുത്തശ്ശിക്ക് കാഴ്ച കുറവെന്ന് പൊലീസ് അറിയിച്ചു
വിറക് വെട്ടുന്നതിനിടെ മുത്തശ്ശിയുടെ വെട്ടുകൊണ്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ ജില്ലയിലെ ആലക്കോട് കോളനിയിലെ ദയാൽ എന്ന ഒന്നര വയസുകാരനാണ് മരിച്ചത്. മുത്തശ്ശി നാരായണി വിറക് വെട്ടുന്നതിനിടെയാണ് സംഭവം.
മുത്തശ്ശി നാരായണി വാക്കത്തി ഉപയോഗിച്ച് വിറക് വെട്ടുന്ന സമയത്ത് കളിക്കുകയായിരുന്നു കുട്ടി. പെട്ടെന്ന് മുത്തശ്ശിയുടെ മുന്നിലൂടെ ഓടിയ കുട്ടിയുടെ തലയ്ക്ക് വെട്ടേൽക്കുകയായിരുന്നു. ആലക്കോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
മുത്തശ്ശിക്ക് കാഴ്ച കുറവെന്ന് പൊലീസ് അറിയിച്ചു. വിറക് വെട്ടുമ്പോൾ മുമ്പിൽ വന്ന് നിന്ന കുട്ടിയെ കണ്ടില്ലെന്ന് മുത്തശ്ശി മൊഴി നൽകി.