ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് ആണ് നേടിയത്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ എട്ട് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാിങ്ങിനിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് ആണ് നേടിയത്.
ലഖ്‌നൗ ഉയര്‍ത്തിയ 160 റണ്‍സിന്റെ വിജയ ലക്ഷ്യം 17.5 ഓവറില്‍ ഡല്‍ഹി മറികടന്നു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് ആണ് ഡല്‍ഹി നേടിയത്.
ഡല്‍ഹിക്കായി ആദ്യമിറങ്ങിയ അഭിഷേക് പോരല്‍ 51 റണ്‍സ് നേടി അര്‍ധ സെഞ്ചുറി നേടിയതാണ് തുണയായത്. കരുണ്‍ നായര്‍ അഭിഷേക് കൂട്ടുകെട്ടില്‍ 66 റണ്‍സ് നേടാന്‍ ഡല്‍ഹിക്ക് സാധിച്ചു. തുടര്‍ന്ന് ഇറങ്ങിയ കെ എല്‍ രാഹുല്‍ 57 റണ്‍സ് നേടി ഔട്ടാകാതെ നില നിന്നു. ക്യാപ്റ്റന്‍ അക്‌സാര്‍ പട്ടേല്‍ 34 റണ്‍സും നേടി ഔട്ടാകാതെ നിലനിന്നു.
ലഖ്‌നൗവിനായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഐഡന്‍ മാര്‍ക്രം 33 ബോളില്‍ 52 റണ്‍സ് നേടി. സഹ ഓപ്പണറായി ഇറങ്ങിയ മിച്ചല്‍ മാര്‍ഷ് 36 ബോളില്‍ 45 റണ്‍സും നേടി. ലഖ്‌നൗവിന് തുടക്കം മികച്ചതായിരുന്നെങ്കിലും പിന്നീട് ഇറങ്ങിയ നിക്കോളാസ് പുരാന്‍ (9), അബ്ദുള്‍ സമദ്(2), ഋഷഭ് പന്ത് (0) എന്നിവര്‍ നിരാശപ്പെടുത്തി. ഏഴാമനായാണ് പന്ത് ഇറങ്ങിയത്.