കൊല്ലം കെഎസ്ആർടിസി ഡിപ്പോയിലെ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ അനിലിന് എതിരെയാണ് ഈസ്റ്റ് പൊലീസ് കേസെടുത്തത്
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ചിത്രം മോർഫ് ചെയ്ത് വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിലെ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ അനിലിന് എതിരെയാണ് ഈസ്റ്റ് പൊലീസ് കേസെടുത്തത്. യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം നൽകിയ പരാതിയിലാണ് കേസ്.
ALSO READ: കെ. രാധാകൃഷ്ണന് നേരെ ജാതി അധിക്ഷേപം നടത്തിയ ആൾ അറസ്റ്റിൽ; പിടിയിലായത് മായന്നൂർ സ്വദേശി
ഈസ്റ്റർ ദിനത്തിലാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അനിൽ മോർഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിച്ചത്. ക്രൈസ്തവ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിൽ കേന്ദ്ര മന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചാരണം നടത്തിയതായാണ് പരാതിയിൽ പറയുന്നത്.