ലൈംഗികാരോപണം നേരിടുന്ന എം മുകേഷ് എംഎൽഎക്കെതിരെയും യൂത്ത് കോൺഗ്രസും പ്രതിഷധവുമായി രംഗത്തെത്തിയിരുന്നു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയുള്ള സ്ത്രീകളുടെ വെളിപ്പെടുത്തലുകളിൽ കലൂരിലെ AMMA ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി എറണാകുളം ലോ കോളേജ് വിദ്യാർഥികൾ. ഓഫീസിന് മുന്നിലെ ഗേറ്റിൽ റീത്ത് വെച്ചാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. അച്ഛൻ ഇല്ലാത്ത 'അമ്മ'യ്ക്ക് എന്ന വാചകത്തോടെയാണ് റീത്ത് സമർപ്പിച്ചത്.
നേരത്തെ ലൈംഗികാരോപണം നേരിടുന്ന എം. മുകേഷ് എംഎൽഎക്കെതിരെയും യൂത്ത് കോൺഗ്രസും പ്രതിഷധവുമായി രംഗത്തെത്തിയിരുന്നു. എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ് ആവശ്യപ്പെട്ട് മുകേഷിൻ്റെ ഓഫീസിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിൽ പ്രവർത്തകർ കോലം കത്തിച്ച് പ്രതിഷേധിച്ചു. നേരത്തെ കോൺഗ്രസ് ജില്ലാ കമ്മിറ്റി, യുവ മോര്‍ച്ച, മഹിളാ കോണ്‍ഗ്രസ് എന്നീ രാഷ്ട്രീയ നേതൃത്വത്തിലും കൊല്ലം പട്ടത്താനത്തെ വീട്ടിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു.
ALSO READ: AMMAയ്ക്ക് വീഴ്ച സംഭവിച്ചു; ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണം വേണം: പൃഥ്വിരാജ്
മുകേഷിനെതിരെ നേരത്തെ കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുന്നു. പിന്നാലെ നടി മീനു മുനീറും രംഗത്തെത്തിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് മുകേഷിനെതിരെ പ്രതിഷേധം ശക്തമാകുന്നത്. ലൈംഗികാരോപണം നേരിടുന്ന മുകേഷ് രാജിവെയ്ക്കണമെന്നാണ് ആവശ്യം. ടെസ് ജോസഫിൻ്റെ ആരോപണത്തിനു പിന്നാലെപ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് പൊലീസ് മുകേഷിൻ്റെ വീടിന് സംരക്ഷണം ഏർപ്പെടുത്തുകയും അദ്ദേഹത്തെ വീട്ടിൽ നിന്നു മാറ്റുകയും ചെയ്തിരുന്നു.