fbwpx
എൻആർഐ ക്വാട്ട സമ്പ്രദായം തികഞ്ഞ വഞ്ചന, അത്തരം 'തട്ടിപ്പുകൾ' അവസാനിപ്പിക്കണം; സുപ്രീം കോടതി
logo

ന്യൂസ് ഡെസ്ക്

Last Updated : 24 Sep, 2024 08:56 PM

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉൾപ്പെട്ട ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്

NATIONAL



മെഡിക്കൽ കോളേജ് പ്രവേശനത്തിലെ എൻആർഐ ക്വാട്ട സമ്പ്രദായത്തിൽ വിമർശനവുമായി സുപ്രീം കോടതി. തികഞ്ഞ വഞ്ചനയാണ് എൻആർഐ ക്വാട്ട സമ്പ്രദായം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തോട് ചെയ്യുന്നത്. അത്തരം 'തട്ടിപ്പുകൾ' അവസാനിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. എൻആർഐ ക്വാട്ട സമ്പ്രദായം വന്നാൽ അവരുടെ മൂന്നിരട്ടി മാർക്ക് വാങ്ങിയവർക്ക് പ്രവേശനം ലഭിക്കില്ല. ഇത് വിദ്യാഭ്യാസ സമ്പ്രദായത്തോട് ചെയ്യുന്ന ചതിയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉൾപ്പെട്ട ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.

ALSO READ: ഹര്‍ജിക്കാരനറിയാതെ 'വ്യാജ ഹര്‍ജി'; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

പ്രവാസി ഇന്ത്യക്കാരുടെ ബന്ധുക്കൾക്കും എംബിബിഎസ് കോഴ്‌സിലേക്ക് പ്രവേശനം നേടുന്നതിന് ഭേദഗതി വരുത്തി പുറത്തിറക്കിയ പുതിയ വിജ്ഞാപനം തള്ളിയ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിനെതിരെയാണ് പഞ്ചാബ് സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. എന്നാൽ സർക്കാരിന്റെ അപ്പീൽ തള്ളിയ സുപ്രീം കോടതി ഹൈക്കോടതിയുടെ ഉത്തരവിനെ ശരിവെക്കുകയും ചെയ്തു.

ഓഗസ്റ്റ് 20-നാണ് എൻആർഐക്കാരുടെ ബന്ധുക്കൾക്കും എംബിബിഎസ് കോഴ്‌സിലേക്ക് പ്രവേശനം നേടുന്നതിനായി പഞ്ചാബ് സർക്കാർ വിജ്ഞാപനത്തിൽ ഭേദഗതി വരുത്തിയത്. ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത നിരീക്ഷിച്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിജ്ഞാപനം റദ്ദാക്കുകയായിരുന്നു. ഹൈക്കോടതി നടപടി ശരിവെച്ച സുപ്രീം കോടതി വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ടു.

KERALA
പരിശീലകരും സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ 60 ലധികം പേര്‍ പീഡിപ്പിച്ചു; കായികതാരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
Also Read
user
Share This

Popular

KERALA
WORLD
പരിശീലകരും സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ 60 ലധികം പേര്‍ പീഡിപ്പിച്ചു; കായികതാരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍