fbwpx
'സിനിമാ വിവാദം മാധ്യമങ്ങള്‍ക്ക് കിട്ടിയ തീറ്റ'; തട്ടിക്കയറി സുരേഷ് ഗോപി
logo

ന്യൂസ് ഡെസ്ക്

Last Updated : 27 Aug, 2024 11:30 AM

സിനിമ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് രൂക്ഷമായ ഭാഷയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

MALAYALAM MOVIE


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളില്‍ പ്രതികരിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിനിമ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മാധ്യമപ്രവര്‍ത്തകരോട് രൂക്ഷമായ ഭാഷയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

"അമ്മ യോഗത്തിൽ നിന്നോ അമ്മയുടെ ഓഫീസിൽ നിന്നോ വരുമ്പോൾ സിനിമ കാര്യങ്ങൾ ചോദിക്കണം. വീട്ടിൽ നിന്ന് വരുമ്പോൾ വീട്ടിലെ കാര്യങ്ങൾ ചോദിക്കണം. മാധ്യമങ്ങള്‍ക്ക് വീണുകിട്ടിയ തീറ്റയാണ് ഇത്. നിങ്ങള്‍ ഇതുവെച്ച് കാശ് ഉണ്ടാക്കിക്കോളു. ഒരു വലിയ സംവിധാനത്തെ മാധ്യമങ്ങള്‍ തകിടം മറിക്കുന്നു. ഈ വിഷയങ്ങളെല്ലാം കോടതിക്ക് മുന്‍പിലുണ്ട്. കോടതിക്ക് ബുദ്ധിയുണ്ട്, യുക്തിയുണ്ട്, അതുകൊണ്ട് കോടതി തീരുമാനിക്കും. മാധ്യമങ്ങള്‍ സിനിമക്കാരെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുന്നു. സമൂഹത്തിന്‍റെ മാനസികാവസ്ഥയെ വഴിതിരിച്ചു വിടുകയാണ് നിങ്ങള്‍. പരാതി ആരോപണത്തിന്‍റെ രൂപത്തിലാണ് നില്‍ക്കുന്നത്. ബാക്കി കോടതി തീരുമാനിക്കും " - സുരേഷ് ഗോപി പറഞ്ഞു.

ALSO READ : രഞ്ജിത്തിനെതിരായ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി; ചുമതല ജി. പൂങ്കുഴലിക്ക്

മലയാള സിനിമയിലെ പ്രമുഖര്‍ക്കെതിരെ ദിനംപ്രതി കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയോട് മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പ്രതികരണം ആരാഞ്ഞത്.

Also Read
user
Share This

Popular

NATIONAL
NATIONAL
പാക് പൗരന്മാർക്ക് വിസയില്ല, 48 മണിക്കൂറിനകം ഇന്ത്യ വിടണം, സിന്ധു നദീജല കരാർ മരവിപ്പിക്കും; പാകിസ്ഥാനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ