fbwpx
സൂര്യനെല്ലി അതിജീവതയുടെ വിവരങ്ങൾ വെളിപ്പെടുത്തി; മുൻ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുത്ത് പൊലീസ്
logo

ന്യൂസ് ഡെസ്ക്

Posted : 15 Jun, 2024 10:18 AM

ഹൈക്കോടതി നിർദ്ദേശത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്

NEWS UPDATES

സൂര്യനെല്ലി പീഡനകേസിലെ അതിജീവതയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയ മുൻ ഡി ജിപി സിബി മാത്യൂസിനെതിരെ പൊലീസ് കേസെടുത്തു. ഹൈക്കോടതി നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മണ്ണന്തല പൊലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സിബി മാത്യൂസിനൊപ്പം അന്വേഷണസംഘത്തിലുണ്ടായിരുന്ന കെകെ ജോഷ്വ എന്ന ആളുടെ പാരാതിയാണ് കേസിന് ആധാരമായത് .സിബി മാത്യൂസ് എഴുതിയ 'നിർഭയം- ഒരു ഐ പി എസ് ഓഫീസറുടെ അനുഭവകുറിപ്പുകൾ' എന്ന പുസ്തകത്തിൽ അതിജീവതയുടെ വിവരങ്ങൾ പരാമർശിച്ചിരിക്കുന്നു എന്നായിരുന്നു ജ്വോഷയുടെ പരാതി. പുസ്തകങ്ങളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഇരയെ കുറിച്ചുള്ള വ്യക്തമായ ചിത്രം നൽകുന്നുണ്ടെന്ന് ജ്വോഷയുടെ ഹർജി പരിഗണിച്ച ഹൈക്കോടതി ചൂണ്ടികാട്ടി. ഐപിസി 228 എ പ്രകാരം കേസെടുക്കാനായിരുന്നു കോടതിയുടെ നിർദേശം.

അതിജീവതയുടെ പേര് പറഞ്ഞിട്ടില്ലെങ്കിലും മാതാപിതാക്കളുടെ പേര്, അവർ താമസിക്കുന്ന സ്ഥലം, പഠിച്ച സ്കൂൾ എന്നീ വിവരങ്ങളെല്ലാം വിശദമായി പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് 228 എ വകുപ്പിൻ്റെ ലംഘനമാണെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ജോഷ്വ തുടക്കത്തിൽ മണ്ണന്തല പൊലീസിനും തിരുവനന്തപുരം ജില്ലാ പൊലീസിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഉത്തരവായത്. രണ്ട് വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണെങ്കിലും ജാമ്യം ലഭിക്കാവുന്ന വകുപ്പായതിനാൽ അറസ്റ്റ് ഉടൻ ഉണ്ടാവില്ല. ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിലെ നാലാം പ്രതിയാണ് സിബി മാത്യൂസ്.

Also Read
user
Share This

Popular

KERALA
KERALA
BIG BREAKING| 'വയനാട് അതിതീവ്ര ദുരന്തം'; കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു