രണ്ടാഴ്ച മുൻപ് ഹയാത്ത് തഹ്‌രീർ അൽ-ഷാം വിമതനീക്കത്തിലൂടെ ബഷാർ അസദ് ഭരണകൂടത്തെ അട്ടിമറിച്ചതും തുര്‍ക്കിയുമായി സഹകരിച്ച് പുതിയ ഭരണകൂടമുണ്ടാക്കുന്നതിലുള്ള ആശങ്കയുമാണ് പ്രതിഷേധക്കാര്‍ പങ്കുവയ്ക്കുന്നത്.
തുല്യാവകാശങ്ങൾക്ക് വേണ്ടി പ്രതിഷേധവുമായി സിറിയൻ സ്ത്രീകൾ. ആയിരകണക്കിന് സ്ത്രീകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. വടക്കൻ കുർദിഷ് നേതൃത്വത്തിലുള്ള പ്രദേശങ്ങളിലെ തുർക്കി അധിനിവേശം ഇല്ലാതാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഡമാസ്കസിലെ പുതിയ ഭരണാധികാരികൾ സ്ത്രീകളുടെ അവകാശങ്ങളെ ബഹുമാനിക്കണമെന്നാണ് പ്രതിഷേധക്കാരുടെ മുഖ്യാവശ്യം. വടക്കൻ കുർദിഷ് മേഖലകളിലുള്ള തുർക്കി അധിനിവേശം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വടക്കുകിഴക്കൻ സിറിയയിലെ ഖാമിഷ്‌ലി നഗരത്തിൽ ആയിരക്കണക്കിന് സ്ത്രീകളാണ് പ്രതിഷേധ റാലിയിൽ പങ്കെടുത്തത്. തുർക്കിയെ ദേശീയ സുരക്ഷാ ഭീഷണിയായി പ്രഖ്യാപിച്ചുക്കൊണ്ട് പിരിച്ചുവിടാനും റാലി ആവശ്യപ്പെട്ടു.
രണ്ടാഴ്ച മുൻപ് ഹയാത്ത് തഹ്‌രീർ അൽ-ഷാം വിമതനീക്കത്തിലൂടെ ബഷാർ അസദ് ഭരണകൂടത്തെ അട്ടിമറിച്ചതും തുര്‍ക്കിയുമായി സഹകരിച്ച് പുതിയ ഭരണകൂടമുണ്ടാക്കുന്നതിലുള്ള ആശങ്കയുമാണ് പ്രതിഷേധക്കാര്‍ പങ്കുവയ്ക്കുന്നത്. 2011 ൽ സിറിയയിൽ ആഭ്യന്തരയുദ്ധം ആരംഭിച്ചത് മുതൽ വടക്കൻ പ്രദേശങ്ങളിലെ ഭൂരിഭാഗവും കുർദിഷ് വിഭാഗത്തിന്റെ സ്വയംഭരണാവകാശത്തിന് കീഴെയാണ്. യുഎസ് പിന്തുണയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സും സായുധസംഘമായ കുര്‍ദിഷ് വൈപിജി മിലിഷ്യയുമാണ് പ്രദേശത്തെ ശക്തികേന്ദ്രങ്ങൾ.
Also Read; സിറിയയിൽ അൽ ജുലാനി അധികാരത്തിലെത്തി; പാരിതോഷികം പ്രഖ്യാപിച്ച ഒരു കോടി ഡോളർ പിൻവലിച്ച് അമേരിക്ക
മുൻ അൽ-ഖ്വയ്ദക്കാരുടെ നേതൃത്വത്തിലുള്ള തെഹ്രീർ അൽ ഷാമിന്റെ യാഥാസ്ഥിതിക ഇസ്ലാമിസ്റ്റ് വീക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമാണ് കുർദിഷ് ഗ്രൂപ്പുകളുടെ നിലപാട്. കടുത്ത ഇസ്ലാമിക ഭരണത്തിലേക്ക് എച്ച്ടിഎസ് പോകുമെന്നും ന്യൂനപക്ഷങ്ങളെയും പ്രത്യേകിച്ച് സ്ത്രീകളെയും ഇത് ബാധിക്കുമെന്നും സിറിയയിൽ വ്യാപക ആശങ്കയുമുണ്ട്.
വടക്കൻ നഗരമായ മാൻബിജിൽ നിന്ന് സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിനെ പുറത്താക്കിയതോടെ, അവരും നാഷണൽ ആർമി എന്ന തുർക്കിയുടെ പിന്തുണയുള്ള സിറിയൻ സേനയും തമ്മിലുള്ള ശത്രുത വർദ്ധിച്ചിരിക്കുകയാണ്. ഐൻ അൽ-അറബ് എന്നറിയപ്പെടുന്ന തുർക്കി അതിർത്തിയിലെ എസ് ഡി എഫ് നിയന്ത്രണമേഖലയായ കൊബാനി നഗരത്തിൽ ആക്രമണത്തിനായി തുർക്കി സൈന്യം അണിനിരക്കുന്നതായി മുന്നറിയിപ്പ് നൽകിയതും പ്രതിഷേധത്തിന് കാരണമായി.