കാലാവധി അവസാനിച്ചതോടെയാണ് ഹൈക്കോടതി ഇടപെട്ട് ഇനിയൊരു ഉത്തരവുവരെ ഇ-പാസ് സംവിധാനം തുടരാൻ നിർദേശിച്ചത്
തമിഴ്‌നാട് നീലഗിരിയിൽ ജില്ലയിലേക്ക് വരുന്ന വാഹനങ്ങൾക്കുള്ള ഇ പാസ് തുടരും. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പാസ് സംവിധാനം തുടരാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മെയ് 7 മുതൽ നടപ്പിലാക്കിയ ഇ-പാസ് പദ്ധതി കഴിഞ്ഞമാസം 30 ന് അവസാനിച്ചിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇതര ജില്ലകളിൽ നിന്നും വാഹനങ്ങളിൽ വരുന്ന വിനോദസഞ്ചാരികൾക്ക് നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കാൻ ഇ-പാസ് ഏർപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ALSO READ: ഡ്രൈവിങ് ലൈസൻസ് ഡിജിറ്റൽ ആക്കാനുള്ള തീരുമാനം; നടപടി വേഗത്തിലാക്കാൻ സർക്കാർ നിർദേശം
തുടർന്നാണ് മെയ് മുതൽ ഇ- പാസ് നടപ്പാക്കിയതും സെപ്റ്റംബർ 30 വരെ പാസ് സൗകര്യം നീട്ടിയതും. കാലാവധി അവസാനിച്ചതോടെയാണ് ഹൈക്കോടതി ഇടപെട്ട് ഇനിയൊരു ഉത്തരവുവരെ ഇ-പാസ് സംവിധാനം തുടരാൻ നിർദേശിച്ചത്. ജില്ലയിലേക്ക് വരുന്ന വിനോദസഞ്ചാരികൾ www.epass.tnega.org എന്ന വെബ്‌സൈറ്റ് വഴി ഇ-പാസ് എടുക്കണം.
ALSO RAED: പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് കവർച്ച; കോട്ടയം ഗാന്ധിനഗറിൽ 5 പേർ പിടിയിൽ
നീലഗിരി ജില്ലാ രജിസ്ട്രേഷൻ നമ്പറായ VN 43 ഉള്ള വാഹനങ്ങൾക്ക് ഇ-പാസ് ആവശ്യമില്ലെന്നും ജില്ലാ കളക്ടർ ലക്ഷ്മി ഭവ്യ വാട്ടർ പറഞ്ഞു. ജില്ലാ അതിർത്തിയിലുള്ള ചെക്ക് പോസ്റ്റുകളിൽ വെരിഫിക്കേഷനായി വാഹനങ്ങൾ നിർത്തി എല്ലാ വിനോദ സഞ്ചാരികളും മറ്റു യാത്രക്കാരും സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യർഥിച്ചു.