പൂഞ്ചിലും പാക് പ്രകോപനം സൃഷ്ടിക്കുന്നുവെന്ന തരത്തിൽ റിപ്പോർട്ട് പുറത്തുവരുന്നുണ്ട്
ജമ്മു കശ്മീരിൽ വീണ്ടും ഉണ്ടായ ഭീകരാക്രമണ നീക്കത്തിൽ തിരിച്ചടിച്ച് സൈന്യം. ജമ്മു കശ്മീരിലെ ബരാമുള്ളയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം വിഫലമാക്കിയ സൈന്യം രണ്ട് ഭീകരരെ വധിക്കുകയും ചെയ്തു. ഭീകരർക്കായി സൈന്യം തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. പൂഞ്ചിലും പാക് പ്രകോപനം സൃഷ്ടിക്കുന്നുവെന്ന തരത്തിൽ റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. തട്ടാപാനി സെക്ട്റിൽ പ്രകോപനമില്ലാതെ വെടിയുതിർത്തത്.
അതേസമയം ഭീകരാക്രമണത്തിന് പിന്നിൽ മുഖ്യസൂത്രധാരൻ ലഷ്കർ ഭീകരൻ സൈഫുള്ള കസൂരിയെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്.
ആക്രമണത്തിന് പിന്നിൽ ഏഴംഗ സംഘമാണെന്നുമുള്ള തരത്തിലാണ് വാർത്തകൾ പുറത്തുവരുന്നത്. ഉത്തർപ്രദേശിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസിൻ്റെ സന്ദർശനത്തെ തുടർന്നാണ് നടപടി. ജമ്മു കശ്മീർ ഭീകരാക്രമണത്തിൻ്റെ സാഹചര്യത്തിലാണ് തീരുമാനം പുറപ്പെടുവിച്ചത്.
ALSO READ: മുഖ്യസൂത്രധാരൻ ലഷ്കർ കമാൻഡർ സൈഫുള്ള കസൂരി? പിന്നിൽ ഏഴംഗ സംഘം
രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തെ തുടർന്ന് രാജ്യത്തൊട്ടാകെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ ആയിരിന്നു ജമ്മു കശ്മീരിൽ ഭീകരാക്രമണം റിപ്പോർട്ട് ചെയ്യതത്. 28പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ലഷ്കർ ഇ തൊയ്ബയുടെ പ്രാദേശിക വിഭാഗമായ ദി റസിസ്റ്റൻസ് ഫ്രണ്ട് എന്ന സംഘടന ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
പഹൽഗാമിലെ ബൈസാരൻ വാലിയിലാണ് ഭീകരാക്രമണം നടന്നത്. ഇത് നടന്നോ കുതിരപ്പുറത്തോ മാത്രം എത്താന്‍ സാധിക്കുന്ന താഴ്‌വരയാണ്. വേഷം മാറിയാണ് തീവ്രവാദികള്‍ എത്തിയതെന്നും കൃത്യമായി ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണമാണ് നടന്നത്.2019 ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇതെന്നാണ് കരുതപ്പെടുന്നത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരുടെ മൃതദേഹങ്ങൾ പഹൽഗാം ആശുപത്രിയിൽ നിന്ന് ശ്രീനഗറിലേക്ക് മാറ്റി. ആംബുലൻസുകളുടെ സഹായത്തോടെ റോഡ് മാർഗമാണ് ടൂറിസ്റ്റുകളുടെ മൃതദേഹങ്ങൾ ശ്രീനഗറിലേക്ക് മാറ്റിയത്.
കൊല്ലപ്പെട്ട എറണാകുളം സ്വദേശിയുടെ മൃതദേഹം രാത്രി 7.30 ഓടെ കൊച്ചിയിലെത്തിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ശ്രീനഗറിൽ നിന്നും രാവിലെ 11.30 ഓടെ എയർ ഇന്ത്യ വിമാനം Al 1828 ൽ ഡൽഹിയിൽ മൃതദേഹം എത്തിക്കും. തുടർന്ന് ഡൽഹിയിൽ നിന്നും 4.20ന് പുറപ്പെടുന്ന Al 503 വിമാനത്തിൽ മൃതദേഹം രാത്രി 7.30 ന് കൊച്ചിയിൽ എത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.