fbwpx
"മൂന്ന് ദിവസം മുന്‍പ് പഹല്‍ഗാമില്‍ ഉണ്ടായിരുന്നുവെന്ന് ഓര്‍ക്കുമ്പോള്‍ ഒരു ഉള്‍ക്കിടിലം!"; ജി വേണുഗോപാല്‍
logo

ന്യൂസ് ഡെസ്ക്

Posted : 23 Apr, 2025 11:41 AM

വിനോദ യാത്രികരുടെ പറുദീസ എന്ന പദവി ഇതോടെ കാശ്മീരിന് നഷ്ടമാകുമോ? : ജി വേണുഗോപാല്‍

KERALA


ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരേയുണ്ടായ തീവ്രവാദ ആക്രമണം സമാനതകളില്ലാത്ത ക്രൂരതയാണെന്ന് ഗായകന്‍ ജി വേണുഗോപാല്‍. മൂന്ന് ദിവസം മുന്‍പ് താനും സുഹൃത്തുക്കളും പഹല്‍ഗാമില്‍ ഉണ്ടായിരുന്നുവെന്ന് ഓര്‍ക്കുമ്പോള്‍ ഒരു ഉള്‍ക്കിടിലമെന്നും വേണുഗോപാല്‍ പങ്കുവെച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചത്.

"ദൈവമേ ..... ABC valleys എന്ന് വിളിപ്പേരുള്ള പഹല്‍ഗാമിലെ ഈ ഇടങ്ങളില്‍ ഞങ്ങള്‍, ഞാന്‍, രശ്മി, സുധീഷ്, സന്ധ്യ, എന്നിവര്‍ വെറും മൂന്ന് ദിവസങ്ങള്‍ മുന്‍പ് ട്രെക് ചെയ്തിരുന്നു എന്നോര്‍ക്കുമ്പോള്‍ ഒരു ഉള്‍ക്കിടിലം! ഞങ്ങള്‍ക്ക് Aru Valley യില്‍ മനോഹരമായ ഒരു അനുഭവവും ഉണ്ടായി. പഹല്‍ഗാമിലെ പാവപ്പെട്ട സാധാരണ ജനങ്ങളോടുള്ള ആദരവ് വര്‍ദ്ധിപ്പിക്കുന്ന ഒരനുഭവം. അത് പിന്നീട് പറയാം. സമാനതകളില്ലാത്ത ക്രൂരതയാണ് ഇന്നലെ അരങ്ങേറിയിരിക്കുന്നത്. വിനോദ യാത്രികരുടെ പറുദീസ എന്ന പദവി ഇതോടെ കാശ്മീരിന് നഷ്ടമാകുമോ? Who or which forces are behind this dastardly act? ചരിത്രം കണ്ണുനീരും, കഷ്ടപ്പാടുകളും മാത്രം കനിഞ്ഞു നല്‍കിയ പ്രദേശങ്ങളിലൊന്നാണ് കശ്മീര്‍. മനോഹരമായ ഭൂപ്രദേശവും, വളഭൂയിഷ്ടമായ മണ്ണും കൃഷിയും, അതി സൗന്ദര്യമുളള പ്രദേശ നിവാസികളും. എന്നാലും ദാരിദ്യവും, കഷ്ടപ്പാടും മാത്രമേ ഇവിടെ കാണാന്‍ കഴിയൂ. ഇടയ്ക്കിടയ്ക്ക് മുഴങ്ങുന്ന വെടിയൊച്ചകളും!", എന്നാണ് വേണുഗോപാല്‍ കുറിച്ചത്.



ALSO READ: 'കരാറിന്റെ നഗ്നമായ ലംഘനം'; കങ്കണയുടെ എമര്‍ജന്‍സിക്ക് എഴുത്തുകാരിയുടെ നോട്ടീസ്




അതേസമയം രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യത്തൊട്ടാകെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ ആയിരിന്നു ജമ്മു കശ്മീരില്‍ ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്യതത്. 28പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ഇ തൊയ്ബയുടെ പ്രാദേശിക വിഭാഗമായ ദി റസിസ്റ്റന്‍സ് ഫ്രണ്ട് എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

പഹല്‍ഗാമിലെ ബൈസാരന്‍ വാലിയിലാണ് ഭീകരാക്രമണം നടന്നത്. ഇത് നടന്നോ കുതിരപ്പുറത്തോ മാത്രം എത്താന്‍ സാധിക്കുന്ന താഴ്വരയാണ്. വേഷം മാറിയാണ് തീവ്രവാദികള്‍ എത്തിയതെന്നും കൃത്യമായി ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണമാണ് നടന്നത്.


NATIONAL
പഹൽഗാം ഭീകരാക്രമണം: ഉത്തരവാദിത്തം ഏറ്റെടുത്ത് ടിആർഎഫ്; ആരാണ് 'ദി റെസിസ്റ്റൻസ് ഫ്രണ്ട്'?
Also Read
user
Share This

Popular

NATIONAL
NATIONAL
"ഭീകരവാദത്തിന് മുന്നിൽ ഇന്ത്യ മുട്ട് മടക്കില്ല, കുറ്റവാളികളെ വെറുതേ വിടില്ല"; പഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് അമിത് ഷാ