പട്ടാളത്ത് പള്ളിക്ക് സമീപമുള്ള കടയാണ് നാട്ടുകാർ ചേർന്ന് പൂട്ടിച്ചത്
കൊല്ലത്ത് എണ്ണയിൽ പ്ലാസ്റ്റിക്ക് ഉരുക്കി ചേർത്ത് പലഹാരങ്ങൾ നിർമിക്കുന്ന കട പൂട്ടിച്ച് നാട്ടുകാർ. പട്ടാളത്ത് പള്ളിക്ക് സമീപമുള്ള കടയാണ് നാട്ടുകാർ ചേർന്ന് പൂട്ടിച്ചത്. കൊല്ലം നഗരത്തിലെ എസ്എംപി പാലസ് റോഡിന് സമീപമാണ് കട പ്രവർത്തിക്കുന്നത്. ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
ALSO READ: തിരുവാതുക്കൽ ഇരട്ടക്കൊല കേസ് പ്രതി പിടിയിൽ
ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് റോഡരികിലെ ബേക്കറിയിൽ പ്ലാസ്റ്റിക്ക് കവർ ഉരുക്കി ചേർത്ത എണ്ണ പിടികൂടിയത്. കൊല്ലം കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പരിശോധനക്ക് പിന്നാലെ അധികൃതർ കട പൂട്ടിച്ചു.
കടയിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് അടക്കം കച്ചവടത്തിന് എത്തിച്ചിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു പലഹാരക്കട ഉണ്ടായിരുന്നത്. കൂടാതെ സ്ഥാപനത്തിന് മതിയായ രേഖകളോ, ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾക്ക് ആരോഗ്യ കാർഡോ ഉണ്ടായിരുന്നില്ല. കടയുടെ ഉടമക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.