സുബോദ് കുമാര്‍ സിങിന് പകരം ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പ്രദീപ് സിങ് ഖരോളയാണ് ചുമതല ഏല്‍ക്കുന്നത്.
നീറ്റ് - നെറ്റ് പരീക്ഷാ പേപ്പറുകള്‍ ചോര്‍ന്നതില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ സുബോദ് കുമാർ സിങിനെ സ്ഥാനത്ത് നിന്നും നീക്കി കേന്ദ്ര സര്‍ക്കാര്‍. നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനാണ് സുബോദിന് ലഭിച്ച നിര്‍ദേശം. സുബോദ് കുമാര്‍ സിങിന് പകരം ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പ്രദീപ് സിങ് ഖരോളയാണ് ചുമതല ഏല്‍ക്കുന്നത്. ഇന്ത്യന്‍ ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേഷന്‍റെ ചെയര്‍മാനും മാനേജിങ് എഡിറ്ററുമാണ് ഖരോള. എന്‍.ടി.എ ഡയറക്ടര്‍ ജനറലായി മറ്റൊരു സ്ഥിര നിയമനമുണ്ടാകുന്നതുവരെ ഖരോളയ്ക്കായിരിക്കും അധിക ചുമതല.
ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുനായി സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഈ നടപടി. ജൂണ്‍ 25 മുതല്‍ ജൂണ്‍ 27 വരെ നടത്താനിരുന്ന CSIR UGC നെറ്റ് പരീക്ഷകള്‍ ലോജിസ്റ്റിക്കല്‍ കാരണങ്ങള്‍ മൂലം കഴിഞ്ഞ ദിവസം മാറ്റി വെച്ചിരുന്നു.