പാറോലിക്കൽ സ്വദേശി ഷൈനി മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്
കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ കണ്ട മൂന്നുപേരുടെയും മൃതദേഹം തിരിച്ചറിഞ്ഞു. പാറോലിക്കൽ സ്വദേശി ഷൈനി മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ആദ്യം ഇതര സംസ്ഥാന തൊഴിലാളികൾ എന്ന് സംശയിച്ചിരുന്നെങ്കിലും പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. ഹോൺ അടിച്ചിട്ടും മാറിയില്ലെന്നും, മൂന്ന് പേരും ട്രെയിനിൻ്റെ മുന്നിലേക്ക് ചാടുകയായിരുന്നുവെന്നും ലോക്കോപൈലറ്റ് പറഞ്ഞു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.