കോഴിക്കോട് പേരാമ്പ്ര സ്വദേശിനി വിലാസിനി (57)യാണ് മരിച്ചത്
കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ വീണ്ടും ചികിത്സാ പിഴവെന്ന് ആരോപണം. ഗര്‍ഭപാത്രം നീക്കുന്ന ശസ്ത്രിക്രിയയ്ക്കിടെ ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിനി വിലാസിനി (57)യാണ് മരിച്ചത്.
ഗർഭപാത്രം മാറ്റുന്നതിനിടെ കുടൽ മുറിഞ്ഞുവെന്നും, ആന്തരികാവയവങ്ങളിൽ അണുബാധയുണ്ടായെന്നും കുടുംബം ആരോപിക്കുന്നു. കുടലിന് പോറൽ ഏറ്റിട്ടുണ്ടെന്ന് ഡോക്ടമാർ തന്നെ പറഞ്ഞു എന്ന് കുടുംബം വെളിപ്പെടുത്തി. അതിന് ശേഷം മറ്റൊരു ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗിയുടെ ജീവൻ രക്ഷിക്കാനായില്ലെന്നും അവർ കൂട്ടിച്ചേർത്തു.