ആക്രമണത്തെ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അപലപിച്ചിരുന്നു
ജമ്മു കശ്മീരിൽ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചവരുടെ എണ്ണം ഏഴായി. ഒരു ഡോക്ടറും ആറ് കുടിയേറ്റ തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ഗഗാംഗീറിൽ നിർമാണ സൈറ്റിൽ നടന്ന വെടിവെപ്പിലാണ് തൊഴിലാളികൾ കൊല്ലപ്പെട്ടത്. ആക്രമണത്തെ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അപലപിച്ചിരുന്നു.
ALSO READ: ജമ്മു കശ്മീരിൽ തീവ്രവാദി ആക്രമണം: ഡോക്ടറും 5 തൊഴിലാളികളും കൊല്ലപ്പെട്ടു
ഗുണ്ട് മേഖലയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കം പണിയുന്ന സ്വകാര്യ കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. അക്രമികളെ കണ്ടെത്താൻ പൊലീസും സൈന്യവും തെരച്ചിൽ തുടരുകയാണ്.