മലയാളത്തില്‍ തെറി പറയാന്‍ അറിയാമെന്നു പറയുന്ന ആള്‍ കേന്ദ്ര മന്ത്രി ആയിരുന്നപ്പോള്‍ സംസ്ഥാനത്തിന് വേണ്ടി എന്താണ് ചെയ്തത്? അങ്ങനെയുള്ള ആളാണ് കേരളത്തെ കുറിച്ച് ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളെ പഠിപ്പിക്കാന്‍ വരുന്നതെന്നും സതീശൻ പറഞ്ഞു.
ലൂസിഫർ സിനിമാ ഡയലോഗിലൂടെ വെല്ലുവിളിച്ച ബിജെപി സംസ്ഥാന അധ്യക്ഷനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാജീവ് ചന്ദ്രശേഖർ മുണ്ട് ഉടുത്താലും മുണ്ട് മടക്കിക്കുത്തിയാലും അത് അഴിച്ച് തലയിൽ കെട്ടിയാലും ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ലെന്ന് സതീശൻ പറഞ്ഞു. ലൂസിഫറിലെ ഡയലോഗ് കഷ്ടപ്പെട്ട് പഠിച്ചിട്ടും അദ്ദേഹം പറഞ്ഞത് എങ്ങനെയെന്ന് കണ്ടതല്ലേ എന്നും സതീശൻ ചോദിച്ചു.
പിന്നെ തെറി പറയുന്നത്. അദ്ദേഹത്തെ പഴയ ബിജെപിക്കാർ തെറി പറയുന്നുണ്ട്. തരിച്ച് പറഞ്ഞോട്ടെയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. അഞ്ചാറു കൊല്ലമേ ആയിട്ടുള്ളു ബിജെപിയിൽ ചേർന്നിട്ട്. മലയാളത്തില്‍ തെറി പറയാന്‍ അറിയാമെന്നു പറയുന്ന ആള്‍ കേന്ദ്ര മന്ത്രി ആയിരുന്നപ്പോള്‍ സംസ്ഥാനത്തിന് വേണ്ടി എന്താണ് ചെയ്തത്? അങ്ങനെയുള്ള ആളാണ് കേരളത്തെ കുറിച്ച് ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളെ പഠിപ്പിക്കാന്‍ വരുന്നതെന്നും സതീശൻ പറഞ്ഞു.
തനിക്ക് മലയാളം അറിയില്ലെന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ആരോപണത്തിന് മറുപടിയായിട്ടായിരുന്നു രാജീവ് ചന്ദ്രശേഖരൻ്റെ പഞ്ച് ഡയലോഗ്. സൂപ്പർഹിറ്റ് മലയാള ചിത്രമായ ലൂസിഫറിൽ ടൊവിനോ തോമസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗാണ് ബിജെപി അധ്യക്ഷൻ പ്രസംഗത്തിലൂടെ പറഞ്ഞത്.
ഞാൻ തൃശ്ശൂരിൽ വളർന്ന് പഠിച്ച ആളാണ്. രാജ്യം മൊത്തം സേവനമനുഷ്ഠിച്ച വ്യോമസേന പട്ടാളക്കാരൻ, എയർ കമാൻ്ററായിരുന്ന എം.കെ. ചന്ദ്രശേഖരൻ്റെ മകനാണ്. എനിക്ക് മുണ്ടുടുക്കാനും മടക്കി കുത്താനുമറിയാം. മലയാളം പറയാനുമറിയാം മലയാളത്തിന്‍ തെറി പറയാനും അറിയാം. എനിക്കറിയുന്നത് വികസന രാഷ്ട്രീയമാണ് '- എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിൻ്റെ പ്രതികരണം
രാജീവ് ചന്ദ്രശേഖറിന് കേരളം എന്താണെന്ന തിരിച്ചറിവില്ലെന്നും താന്‍ പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് മനസിലായിട്ടില്ലെന്നുമാണ് കഴിഞ്ഞ ദിവസം വി. ഡി. സതീശന്‍ പറഞ്ഞത്. രാജീവ് ചന്ദ്രശേഖറിന് മലയാളം അറിയാത്ത പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.