2016 ജനുവരി 27ന് രാത്രി 12 ന് മുറിയെടുത്ത സിദ്ദീഖ് മടങ്ങിയത് പിറ്റേന്ന് വൈകിട്ട് 5 നാണ്
നടൻ സിദ്ദീഖിനെതിരായ ലൈംഗിക അതിക്രമക്കേസില്‍ കൂടുതൽ തെളിവുകളും സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചു. യുവ നടിയുടെ മൊഴികള്‍ ശരിവെയ്ക്കുന്ന തെളിവുകൾ കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു. സിദ്ദീഖിന്റെ മുന്‍കൂർ ജാമ്യഹര്‍ജിയിൽ വിധി വരുന്നതിന് പിന്നാലെയാണ് തുടർനടപടികൾ ഉണ്ടാകുന്നത്.
ALSO READ: സിദ്ദീഖിനെതിരായ ലൈംഗികാരോപണം; നടിയുടെ മൊഴിയെടുപ്പ് പൂർത്തിയായി
അച്ഛനും അമ്മയും കൂട്ടുകാരിയും ചേർന്നാണ് ഹോട്ടലിൽ എത്തിച്ചതെന്ന മൊഴിക്കും സ്ഥിരീകരണം. 2016 ജനുവരി 27ന് രാത്രി 12 ന് മുറിയെടുത്ത സിദ്ദീഖ് മടങ്ങിയത് പിറ്റേന്ന് വൈകിട്ട് 5 നാണ്. ഹോട്ടലിൽ താമസിച്ചതിന്റെയും രേഖകൾ അന്വേഷണ സംഘം കണ്ടെത്തി. ഹോട്ടൽ മുറി സംബന്ധിച്ച നടിയുടെ മൊഴികൾ ശരിയാണെന്ന് ഇതോടെ തെളിഞ്ഞു. ചോറും മീൻകറിയും തൈരുമാണ് സിദ്ദീഖ് കഴിച്ചതെന്ന നടിയുടെ മൊഴി തെളിയിക്കുന്ന ഹോട്ടൽ ബില്ലും കണ്ടെത്തിയിട്ടുണ്ട്.
ALSO READ: സിദ്ദീഖിനെതിരായ ലൈംഗികാരോപണം; യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും
പീഡനം നടന്ന് ഒരു വർഷത്തിന് ശേഷം ഒരു സുഹൃത്തിനോട് യുവതി ഇക്കാര്യം പറഞ്ഞിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ സുഹൃത്ത് ഇക്കാര്യം ശരിവെച്ചിട്ടുണ്ട്. സ്വതന്ത്രമായ സാക്ഷി മൊഴികളും രേഖകളും ലഭിച്ചതായും സംഘം വ്യക്തമാക്കി. ലൈംഗിക പീഡനത്തെ തുടർന്നുള്ള മാനസിക സംഘർഷം മൂലം യുവതിക്ക് ആത്മഹത്യ പ്രേരണയുണ്ടായി. കൊച്ചിയിലെ രണ്ട് വനിതാ സൈക്യാട്രിസ്റ്റുകളുടെ ചികിത്സയിൽ കഴിഞ്ഞു. രണ്ട് ഡോക്ടർമാരും ഇക്കാര്യം സ്ഥിരീകരിച്ച് മൊഴിനല്‍കിയിട്ടുണ്ട്. അതേസമയം സംഭവദിവസം ദിവസം യുവതി ധരിച്ച വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.