അമ്പലത്തിൽ ഷർട്ട് ഊരുന്നത് അനാചാരമാണെന്നത് അങ്ങനെ ചെയ്യേണ്ടതില്ലെന്നതും സച്ചിദാനന്ദ സ്വാമിയുടെ നിർദേശമാണെന്നും അത് നല്ല നിർദേശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സനാതന ധർമ വിഷയത്തിൽ എന്താണോ പറഞ്ഞത് അതിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരു സനാതന ധർമത്തിൻ്റെ വക്താവാണെന്ന് ബിജെപി നേതാവ് മുമ്പ് പ്രസംഗിച്ചിരുന്നു. അത് തെറ്റാണെന്ന് അവിടെ തന്നെ പറഞ്ഞു. അത് എൻ്റെ നിലപാടാണ്. അമ്പലത്തിൽ ഷർട്ട് ഊരുന്നത് അനാചാരമാണെന്നത് അങ്ങനെ ചെയ്യേണ്ടതില്ലെന്നതും സച്ചിദാനന്ദ സ്വാമിയുടെ നിർദേശമാണ്. അത് നല്ല നിർദേശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
"ഉമാ തോമസിന് അപകടം ഉണ്ടായ സംഭവത്തിൽ വീഴ്ച ഉണ്ടായോ എന്നത് ഗൗരവമായി പരിശോധിക്കണം. വന്ന വീഴ്ചകൾക്കെതിരെ കർക്കശമായ നടപടി സ്വീകരിക്കും. മന്ത്രിയും എംഎൽഎയും ഒക്കെ പങ്കെടുക്കുമ്പോൾ അതിന് ആവശ്യമായ കരുതൽ നിർബന്ധമായും ഉണ്ടാകേണ്ടതാണ്. ഉണ്ടായ വീഴ്ചകൾക്കെതിരെ കർക്കശമായ നടപടികൾ സ്വീകരിച്ച് മുന്നോട്ടുപോകും. വിശദമായ മാർഗ്ഗരേഖ തയ്യാറാക്കി മുന്നോട്ടുപോകും," മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.