ബെംഗുളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ടിയോപിസ്റ്റ
ലഹരി കടത്ത് സംഘത്തിലെ പ്രധാനിയായ ഉഗാണ്ട സ്വദേശിനി അരീക്കോട് പൊലീസിൻ്റെ പിടിയിൽ. നാകുബുറെ ടിയോപിസ്റ്റ (30) ആണ് അറസ്റ്റിലായത്. ബെംഗുളൂരുവിൽ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. ബെംഗുളൂരു ഇലക്ട്രോണിക്ക് സിറ്റി ഭാഗത്തു നിന്നാണ് പ്രതി പൊലീസിൻ്റെ പിടിയിലാകുന്നത്. ബെംഗുളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ടിയോപിസ്റ്റ.
ALSO READ: കോവിഡ് ബാധിതയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസ്; പ്രതി നൗഫൽ കുറ്റക്കാരനെന്ന് കോടതി
അരീക്കോട് ഇൻസ്പക്ടർ സിജിത്തിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. നേരത്തെ എംഡിഎംഎയുമായി അരീക്കോട് സ്വദേശികളെ പൊലീസ് പിടികൂടിയിരുന്നു. ബെംഗുളൂരുവിൽ നിന്നും എത്തിച്ച ലഹരി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ബാംഗ്ലൂരിൽ എത്തിയത്. ബെംഗുളൂരു