fbwpx
'വിന്‍സി ഒറ്റപ്പെടില്ല, ഷൈനിനെ വെള്ളപൂശിയിട്ടില്ല'; മാലാ പാര്‍വതി
logo

ന്യൂസ് ഡെസ്ക്

Posted : 18 Apr, 2025 12:38 PM

അത് ചാനലുകള്‍ പെട്ടന്ന് ടെലി വിളിച്ചപ്പോള്‍ തനിക്ക് പറ്റിയ പിഴയായി കാണണമെന്ന് മാലാ പാര്‍വതി പ്രതികരിച്ചു

MALAYALAM MOVIE


ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളില്‍ വിശദീകരണവുമായി നടി മാലാ പാര്‍വതി. വിന്‍സിയെ തള്ളിപ്പറഞ്ഞു, ഷൈനിനെ വെള്ളപൂശി എന്നീ ആരോപണങ്ങളാണ് മാലാ പാര്‍വതിക്കെതിരെ വന്നത്. അത് ചാനലുകള്‍ പെട്ടന്ന് ടെലി വിളിച്ചപ്പോള്‍ തനിക്ക് പറ്റിയ പിഴയായി കാണണമെന്ന് മാലാ പാര്‍വതി പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.


മാലാ പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

മാലാ പാര്‍വതി, ഷൈന്‍ ടോം ചാക്കോയേ വെള്ള പൂശുകയും, വിന്‍സിയേ തള്ളി പറയുകയും ചെയ്തു എന്നാണ് ആരോപണം. പ്രിയപ്പെട്ടവരെ, ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. പക്ഷേ നിങ്ങള്‍ അങ്ങനെ വിചാരിച്ചതില്‍ തെറ്റ് പറയാന്‍ പറ്റില്ല. കാലത്ത്, ഒന്നിന് പുറമേ ഒന്നായി ഫോണ്‍ കോളുകള്‍ വരുകയായിരുന്നു. ചോദ്യങ്ങള്‍ക്കാണ് ഞാന്‍ ഉത്തരം പറഞ്ഞ് കൊണ്ടിരുന്നത്. ഷൈന്‍ സെറ്റില്‍ എങ്ങനെയാണ് എന്ന് ചോദിച്ചതിന്, ഞാന്‍ എന്റെ അനുഭവം പറഞ്ഞു.

ഈ ഇന്റര്‍വ്യൂസിലൊക്കെ, ഷൈന്‍ കാണിക്കുന്ന കാര്യങ്ങള്‍, സെറ്റില്‍ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. ഏഴെട്ട് പടം ചെയ്തിട്ടുണ്ട്. സ്വാസികയും ഷൈനിനെ കുറിച്ച് അങ്ങനെ തന്നെ പറയുന്നത് കേട്ടു. സെറ്റില്‍, ഷോട്ടിന്റെ സമയത്തെ പരസ്പരം കാണുന്നുള്ളൂ. ഷോട്ട് കഴിഞ്ഞാല്‍ ഷൈന്‍ കാരവനിലേക്ക് പോവുകയും ചെയ്യും. പക്ഷേ ആ രീതികള്‍ ഞാന്‍ വിശദമായി, ഈ contetxല്‍ പറയാന്‍ പാടില്ലായിരുന്നു, എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

ഒരു വിഷയം അറിയുന്ന ഉടനെ, ടെലിയില്‍ വിളിച്ച് കണക്ട് ചെയ്യുമ്പോള്‍, എനിക്ക് പറ്റിയ പിഴയായി നിങ്ങള്‍ കാണണം. എന്നോട് എങ്ങനെ പെരുമാറുന്നു, എന്റെ സെറ്റിലെ , അനുഭവം എന്തായിരുന്നു എന്നത് പ്രസക്തമല്ലായിരുന്നു. അത് അങ്ങനെ ആണെങ്കിലും, അത് അപ്പോള്‍ പറയരുതായിരുന്നു. വിന്‍സി കേസ് കൊടുക്കണം എന്ന് തന്നെയാണ് ഞാന്‍ പ്രതികരിച്ചത്. വിന്‍സി കേസ് കൊടുക്കുന്നതിന്റെ പേരില്‍ ഒറ്റപ്പെടാനും പോകുന്നില്ല എന്നും.


ALSO READ: 'പരാതി പറയുന്നവരെ സിനിമാ മേഖലയ്ക്ക് ഇപ്പോഴും പേടിയാണ്'; വിന്‍സിയുടെ അച്ചടക്കം അനുസരിച്ച് ഇരിക്കും ഇനിയുള്ള അവസരങ്ങള്‍: മാലാ പാര്‍വതി




രണ്ടാമത്തെ വിഷയം - കോമഡി എന്ന പദ പ്രയോഗം. സൗഹൃദവും അടുപ്പവും കാണിക്കാന്‍, കാലാകാലങ്ങളായി കേട്ട് ശീലിച്ച രീതിയിലുള്ള 'കോമഡി ' പറയാറുണ്ട്. ഇത് കോമഡിയല്ല കുറ്റകൃത്യമാണ്. അങ്ങനെയാണ് പുതിയ നിയമങ്ങള്‍. നമ്മുടെ ചെറുപ്പക്കാര്‍ക്ക് ഇത് പിടി കിട്ടിയിട്ടില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഈ ചോദ്യങ്ങള്‍ ഒക്കെ കോമഡി എന്ന പേരില്‍ നോര്‍മലൈസ് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ ശീലങ്ങള്‍ പഠിക്കേണ്ടതുണ്ട് എന്ന്.

ഒരു ടെലി ഇന്നിന്റെ ലിമിറ്റഡ് സമയത്തില്‍, എനിക്ക് വിശദീകരിക്കാന്‍ പറ്റാത്ത കാര്യം പറഞ്ഞ് തുടങ്ങി, അത് തെറ്റിദ്ധാരണയുണ്ടാക്കി. ഞാന്‍ മനസ്സിലാക്കുന്നു. ഇന്നലെ, കുറച്ച് പേര് ചീത്ത പറഞ്ഞ് എഴുതിയ കുറിപ്പുകള്‍ വായിച്ചു. തിരുത്തിയതിന് നന്ദി.

IPL 2025
സഞ്ജുവിൻ്റെ നായകപദവി തെറിക്കും? പന്തിൻ്റെ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടാനിരിക്കെ രാജസ്ഥാന് തിരിച്ചടി
Also Read
user
Share This

Popular

KERALA
NATIONAL
ഇനി ഓടാനാകില്ല; ഷൈൻ ടോം ചാക്കോ അറസ്റ്റിൽ