fbwpx
തൃശൂർ പൂരം കലക്കലിൽ ഒടുവിൽ കേസ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് പ്രത്യേക അന്വേഷണ സംഘത്തിലെ സിഐയുടെ പരാതിയിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Oct, 2024 06:35 AM

സംഭവത്തിൽ ആരെയും പ്രതി ചേർക്കാതെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്

KERALA


തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിലെ സിഐ ചിത്തരഞ്ജന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ആരെയും പ്രതി ചേർക്കാതെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതേസമയം, പൂരം കലക്കലിൽ മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി സിപിഐയും കോൺഗ്രസും രംഗത്തെത്തി. പൂരം കലങ്ങിയത് തന്നെയെന്ന് ബിനോയ് വിശ്വം ആവർത്തിച്ചു. മുഖ്യമന്ത്രിയുടേത് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമെന്ന് വി. ഡി. സതീശനും ആരോപിച്ചു.


ALSO READ: ഒരു ആചാരവും മുടങ്ങിയിട്ടില്ല; പൂര വിവാദത്തിൽ നിയമസഭയിൽ തന്നെ മറുപടി കൊടുത്തിട്ടുണ്ട്: പി. രാജീവ്


അതേസമയം, തൃശൂർ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം അപ്പാടെ തള്ളിക്കളയുകയാണ് സിപിഐ. പൂരം കലങ്ങിയെന്നും നടക്കേണ്ട രീതിയിൽ പൂരം നടത്താൻ ചിലർ അനുവദിച്ചില്ലെന്നുമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് അന്വേഷണം അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പ്രതികരിച്ചു. പൂരം കലങ്ങിയില്ലെങ്കിൽ പിന്നെന്തിനാണ് അന്വേഷണമെന്നും സതീശൻ ചോദിച്ചു.

തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപ്പം വൈകിയതാണെന്നും മുഖ്യമന്ത്രി ഇന്നലെ പി. ജയരാജൻ്റെ പുസ്തക പ്രകാശന ചടങ്ങിനിടെ പ്രസംഗിച്ചിരുന്നു. തൃശൂർ പൂരം കലക്കിയെന്ന് ലീഗ് കള്ളം പ്രചരിപ്പിക്കുകയാണെന്നും സംഘപരിവാറിനേക്കാൾ ആവേശമാണ് അവർക്കെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപ്പം വൈകി എന്നതാണെന്നും, ഇതിൻ്റെ പേരാണോ പൂരം കലക്കലെന്നും മുഖ്യമന്ത്രി ഇന്നലെ ചോദിച്ചിരുന്നു.

Also Read
user
Share This

Popular

KERALA
KERALA
മാനസികനില തെറ്റിയാലും ഗര്‍ഭഛിദ്രത്തിന് അവകാശമില്ലേ?