fbwpx
30 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന്; വിജ്ഞാപനം നാളെ പുറപ്പെടുവിക്കും: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ
logo

ന്യൂസ് ഡെസ്ക്

Posted : 29 Jan, 2025 05:55 PM

വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍വാര്‍ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 24 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടത്തുക

KERALA


സംസ്ഥാനത്തെ 30 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം നാളെ പുറപ്പെടുവിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍വാര്‍ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 24 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടത്തുക.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ആറാണ്. സൂക്ഷ്മപരിശോധന ഫെബ്രുവരി ഏഴിന് വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തും. ഫെബ്രുവരി 10 വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാൻ സമയമുണ്ട്. ഫെബ്രുവരി 24ന് രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുകയെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. ഫെബ്രുവരി 25ന് രാവിലെ 10 മണിക്കാണ് വോട്ടെണ്ണല്‍.

ALSO READ: 5000 രൂപ പെന്‍ഷന്‍, അധികാരത്തിലെത്തിയാല്‍ ജാതി സര്‍വേ; ഡല്‍ഹിയില്‍ പ്രകടന പത്രിക പുറത്തുവിട്ട് കോണ്‍ഗ്രസ്


വോട്ടെടുപ്പിനായി 80 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കും. ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ജനുവരി 28ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയില്‍ ആകെ 60617 വോട്ടര്‍മാരാണുള്ളത്. ഇതിൽ 28530 പുരുഷന്മാരും 32087 സ്ത്രീകളുമാണുള്ളത്. വോട്ടര്‍പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും ലഭ്യമാണ്.

MALAYALAM MOVIE
ഞങ്ങള്‍ക്ക് ഉണ്ടായ നേട്ടമതായിരുന്നു: കാര്‍ത്തിക്കായി എമ്പുരാനില്‍ നടന്‍ കിഷോര്‍
Also Read
user
Share This

Popular

KERALA
MALAYALAM MOVIE
"ആഗോള സംഗമത്തിൽ എത്തിയ പ്രതിപക്ഷ നേതാവ് സ്വീകരിച്ചത് പ്രായോഗിക നിലപാട്, എൽഡിഎഫ് അത് സ്വാഗതം ചെയ്യുന്നു": ടി.പി. രാമകൃഷ്ണൻ