കുഴൽപ്പണ കേസിനെ കുറിച്ച് ശോഭാ സുരേന്ദ്രനോട് പറഞ്ഞിരുന്നുവെന്നും സതീശ് പറഞ്ഞു. നവംബർ ഡിസംബർ മാസത്തിനു മുൻപ് ഇത് തുറന്നു പറയുകയാണെങ്കിൽ നല്ലതായിരിക്കും എന്നായിരുന്നു മറുപടി.
കൊടകര കുഴൽപ്പണക്കേസിൽ ഇനിയും ഒരുപാട് കാര്യങ്ങൾ പറയേണ്ടി വരുമെന്ന് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീശ്. പൊലീസിനോട് കാര്യങ്ങൾ വിശദീകരിക്കും. എല്ലാ സത്യവും പറഞ്ഞാൽ ഒരുപാട് നേതാക്കൾ ബുദ്ധിമുട്ടേണ്ടിവരുമെന്നും സതീശിന്റെ താക്കീത്. ബിജെപി ഓഫീസിലെ ഓഡിറ്റിംഗ് അടക്കമുള്ള കാര്യങ്ങൾ താനും കൂടി ചേർന്നാണ് നടത്തിയത്. കുഴൽപ്പണത്തിൽ നിന്ന് ഒരു കോടി രൂപ കെ സുരേന്ദ്രൻ എടുത്തതായി ധർമ്മരാജൻ പറഞ്ഞിരുന്നെന്നും തിരൂർ സതീശ് പറഞ്ഞു.
പാർട്ടി ഓഫീസിൽ പണം വന്നു എന്ന കാര്യത്തിന് നേതാക്കൾ ഇതുവരെയും മറുപടി പറഞ്ഞിട്ടില്ല. താൻ കൂടുതൽ കാര്യങ്ങൾ വിശദീകരിച്ചാൽ നേതാക്കൾ ഒരുപാട് നുണ ഇനിയും പറയേണ്ടിവരുമെന്നും സതീശ് പറഞ്ഞു.കെ സുരേന്ദ്രനെ കുറിച്ച് എല്ലാവർക്കും അറിയാം.വയനാട് എസ്റ്റേറ്റിൽ നിന്ന് സുരേന്ദ്രനെ പുറത്താക്കിയതിന്റെ കാരണം എല്ലാവർക്കും അറിയാം.ധർമ്മരാജൻ ആരാണെന്നും സുരേന്ദ്രനും മായുള്ള ബന്ധം അറിയാം. മൊഴിയെടുക്കാൻ എത്തുമ്പോൾ പോലീസിനോട് കാര്യങ്ങൾ വിശദീകരിക്കുമെന്നും തീരൂർ സതീശ് പറഞ്ഞു.ആർഎസ്എസുകാരനായതിനാൽ പാർട്ടിയിൽ നടക്കുന്ന തെറ്റുകളുടെ കൂടെ നിൽക്കാനാകില്ലെന്നും സതീശ് വ്യക്തമാക്കി.
കുഴൽപ്പണ കേസിനെ കുറിച്ച് ശോഭാ സുരേന്ദ്രനോട് പറഞ്ഞിരുന്നുവെന്നും സതീശ് പറഞ്ഞു. നവംബർ ഡിസംബർ മാസത്തിനു മുൻപ് ഇത് തുറന്നു പറയുകയാണെങ്കിൽ നല്ലതായിരിക്കും എന്നായിരുന്നു മറുപടി. ആ സമയം ബിജെപിയുടെ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുകയാണ്.അങ്ങനെയെങ്കിൽ എനിക്ക് വല്ല സംസ്ഥാന പ്രസിഡൻറ് പദവി കിട്ടിയാലോ എന്നായിരുന്നു ശോഭയുടെ മറുപടിയെന്നും തീരൂർ സതീശ് പറഞ്ഞു.
ശോഭാ സുരേന്ദ്രനോട് മാത്രമല്ല പാർട്ടിക്കിലെ മറ്റ് സംസ്ഥാന നേതാക്കളോടും കുഴൽ പണത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ മുൻപേ ചെയ്യാൻ ശോഭ പറഞ്ഞിരുന്നു. പാർട്ടിയെ എതിർത്തല്ല സംസാരിക്കുന്നത് , നേതാക്കളുടെ അനധികൃത ഇടപാടുകളെ കുറിച്ചാണ് സത്യങ്ങൾ എപ്പോഴെങ്കിലും പുറത്തുവരും. തനിക്ക് കാര്യങ്ങൾ തുറന്നു പറയുന്നതിൽ ഭയമില്ലെന്നും തിരൂർ സതീശ് പറഞ്ഞു.
കൊടകര കുഴല്‍പ്പണക്കേസില്‍ കഴിഞ്ഞ ദിവസമാണ് നിര്‍ണായക വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായാണ് കുഴല്‍പ്പണം എത്തിച്ചതെന്നാണ് ബിജെപിയുടെ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തല്‍.
ചാക്കുകെട്ടിലാക്കിയാണ് തൃശൂര്‍ ജില്ലാ ഓഫീസിലേക്ക് പണം എത്തിച്ചത്. ധര്‍മ്മരാജന്‍ എന്നയാളാണ് ജില്ലാ ഓഫീസിലേക്ക് പണം കൊണ്ടുവന്നത്. ജില്ലാ ട്രഷറര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് കുഴല്‍പ്പണം കൊണ്ടു വന്നവര്‍ക്ക് താൻ റൂം ബുക്ക് ചെയ്തത്. പണം എത്തിക്കുന്ന സമയത്ത് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉണ്ടായിരുന്നുവെന്നും സതീശന്‍ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തുമെന്നും സതീശന്‍ പറഞ്ഞിരുന്നു.