മദ്യലഹരിയിൽ ആയിരുന്നു മുത്തച്ഛൻ്റെ മർദ്ദനം
തിരുവനന്തപുരം വെള്ളരൂർ സ്വദേശിയായ 13കാരന് നേരെ മുത്തച്ഛൻ്റെ ക്രൂരമർദനം. കുട്ടിയെ മുത്തച്ഛൻ ബാബു മരത്തിൽ കെട്ടിയിട്ട് മർദിച്ചെന്നാണ് പരാതി. കുട്ടിയുടെ അടിവയറിൽ ചവിട്ടിയതായും മൊഴിയിൽ പറയുന്നു. മദ്യലഹരിയിൽ ആയിരുന്നു മുത്തച്ഛൻ്റെ മർദനം.
പരിക്കേറ്റ പതിമൂന്നുകാരൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ മാതാപിതാക്കൾ നഗരൂർ പൊലീസിൽ പരാതി നൽകി.