വീടിനൊപ്പം വരുമാന മാർഗം ആയിരുന്ന കൃഷിയിടങ്ങളും നഷ്ടമായിതോടെ ഇവിടുള്ളവർക്ക് ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്
വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടലുണ്ടായ അതേ ദിവസം തന്നെയാണ് കോഴിക്കോട് വിലങ്ങാടും മണ്ണിടിച്ചിൽ ദുരന്തമുണ്ടായത്. 20 ഓളം കുടുംബങ്ങളുടെ സമ്പാദ്യമാണ് ഒറ്റരാത്രികൊണ്ട് ഒലിച്ചുപോയത്. പലർക്കും ബാക്കിയായത് ധരിച്ചിരുന്ന വസ്ത്രം മാത്രം.
വീട് ഉണ്ടായിരുന്നിടത്ത് ഇപ്പോൾ അവശേഷിക്കുന്നത് വലിയ പാറക്കല്ലുകളും മണ്ണും മാത്രമാണ്. വീടിനൊപ്പം വരുമാന മാർഗം ആയിരുന്ന കൃഷിയിടങ്ങളും നഷ്ടമായിതോടെ ഇവിടുള്ളവർക്ക്
ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. വരുമാനമില്ലാതായതോടെ വാടക വീട് എടുക്കാൻ പോലും കഴിയാതെ കഷ്ടപ്പെടുകയാണ് ഇവരിൽ പലരും.
ALSO READ: ജലനിരപ്പ് ഉയർന്നു, ഷോളയാർ ഡാം ഉടൻ തുറക്കും; ചാലക്കുടിയിൽ ജാഗ്രത
രേഖകൾ നഷ്ടമായവർക്ക് വേണ്ടി അദാലത്ത് സംഘടിപ്പിച്ചെങ്കിലും നികുതി അടച്ച രസീതും കുട്ടികളുടെ വിദ്യാഭ്യാസ രേഖകളും തിരികെ ലഭിച്ചിട്ടില്ല. സ്ഥിരവരുമാനം നഷ്ടമായത്തോടെ കുട്ടികളുടെ വിദ്യാഭ്യാസവും ചികിത്സയും പ്രതിസന്ധിയിലായിരിക്കുകയാണ്. വീടും കൃഷിഭൂമിയും നഷ്ടമായെങ്കിലും നികുതിയടച്ച് സർക്കാരിൻ്റെ പുനരധിവാസത്തിനായി കാത്തിരിക്കുകയാണ് വിലങ്ങാടുകാർ.