എമ്പുരാന് ചിത്രത്തിന്റെ ടിക്കറ്റ് വില്‍പ്പനയുടെ റെക്കോര്‍ഡുകളും തുടരും മറികടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരുമിന്റെ ആദ്യദിന ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത്. കേരളത്തില്‍ നിന്ന് ചിത്രം ആദ്യ ദിനം 5.25 കോടി നേടിയെന്നാണ് ഇന്‍ഡസ്ട്രി ട്രാക്കറായ സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യാ ഗ്രോസ് കളക്ഷന്‍ 6.10 കോടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓവര്‍സീസ് കളക്ഷന്‍ 5.00 കോടിയും ആഗോള തലത്തില്‍ ചിത്രം 11.10 കോടിയും നേടിയിട്ടുണ്ട്.
പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രമായ എമ്പുരാന് ശേഷം 2025ല്‍ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷനാണിതെന്ന പ്രത്യേകതയും ഉണ്ട്. 18.6 കോടി രൂപയാണ് എമ്പുരാന്‍ ആദ്യ ദിനം കളക്ട് ചെയ്തത്. പല കാരണങ്ങളാല്‍ റിലീസ് നീണ്ടു പോയ തുടരും വിഷു റിലീസായി എത്തിയ ചിത്രങ്ങളേക്കാള്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്. ആലപ്പുഴ ജിംഖാന 2.65 കോടിയാണ് ആദ്യ ദിനം നേടിയത്. മമ്മൂട്ടിയുടെ ബസൂക്ക 3.2 കോടിയും മരണമാസ് 1 കോടിയുമാണ് നേടിയത്.
ALSO READ: 'ചുട്ട അടി കിട്ടാത്തതിന്റെ കുഴപ്പം'; സന്തോഷ് വര്‍ക്കിയെ കൈകാര്യം ചെയ്യാനറിയാമെന്ന് നടി ഉഷ ഹസീന
അതോടൊപ്പം എമ്പുരാന്‍ ചിത്രത്തിന്റെ ടിക്കറ്റ് വില്‍പ്പനയുടെ റെക്കോര്‍ഡുകളും തുടരും മറികടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 30,000ത്തിലധികം ടിക്കറ്റുകള്‍ ആദ്യ മണിക്കൂറില്‍ ബുക്ക് മൈഷോയില്‍ വിറ്റഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഏപ്രില്‍ 25നാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും തിയേറ്ററില്‍ എത്തിയത്. മോഹന്‍ലാലിന്റെ അഭിനയത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന് ലഭിച്ച പ്രതികരണങ്ങള്‍ക്ക് മോഹന്‍ലാല്‍ നന്ദി അറിയിച്ചിരുന്നു.
'തുടരും എന്ന ചിത്രത്തിന് ലഭിച്ച പ്രതികരണത്തിലും സ്നേഹത്തിലും ഞാന്‍ വികാരാധീനനാണ്. ഓരോ സന്ദേശവും അഭിനന്ദനത്തിന്റെ ഓരോ വാക്കുകളും എന്നെ സ്പര്‍ശിച്ചു. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയം തുറന്നതിനും അതിന്റെ ആത്മാവ് കണ്ടതിനും സ്നേഹത്തോടെ സിനിമ കണ്ടതിനും നന്ദി. ഈ നന്ദി എന്റേത് മാത്രമല്ല. ഓരോ ഫ്രെയിമിലും സ്നേഹവും പ്രയത്നവും ആത്മാവും നല്‍കി എന്നോടൊപ്പം ഈ യാത്ര നടത്തിയ ഓരോ വ്യക്തിയുടെയും സ്വന്തമാണ്', എന്നാണ് മോഹന്‍ലാല്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചത്.
റാന്നിയിലെ ഒരു ഗ്രാമത്തിലുള്ള ഷണ്‍മുഖം എന്ന ടാക്‌സി ഡ്രൈവറായാണ് മോഹന്‍ലാല്‍ സിനിമയില്‍ എത്തുന്നത്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്.
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, ശോഭന എന്നിവര്‍ക്കൊപ്പം ബിനു പപ്പു, മണിയന്‍ പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും ചിത്രത്തിലുണ്ട്. അതുകൂടാതെ നിരവധി പുതുമുഖങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.