മൂന്ന് വനിതാ കമാൻ്റോകൾ ഉൾപ്പെടെ 12 പേർക്ക് തേനീച്ചയുടെ കുത്തേറ്റു
കോഴിക്കോട് ഈങ്ങാപ്പുഴയിൽ തണ്ടർബോൾട്ട് സംഘത്തിന് നേരെ തേനീച്ച ആക്രമണം. കക്കാട് വനത്തിൽ മാവോയിസ്റ്റ് തെരച്ചിലിന് പോയ തണ്ടര്‍ബോട്ട് അംഗങ്ങള്‍ക്കാണ് കാട്ടുതേനീച്ചയുടെ കുത്തേറ്റത്. 14 അംഗ സംഘമാണ് പട്രോളിംങ്ങിന് പോയത്.
ALSO READ: പൊള്ളുന്ന ചൂടിനൊപ്പം വേനൽ മഴയും; പൊതുജനങ്ങൾ ജാഗ്രതാ പാലിക്കണമെന്ന് അധികൃതർ
മൂന്ന് വനിതാ കമാൻ്റോകൾ ഉൾപ്പെടെ 12 പേർക്ക് തേനീച്ചയുടെ കുത്തേറ്റു. പരിക്കേറ്റ തണ്ടർ ബോൾട്ട് സംഘാംഗങ്ങളെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.