fbwpx
തെക്കൻ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും; മറ്റു ജില്ലകളിൽ താപനില മുന്നറിയിപ്പ്
logo

ന്യൂസ് ഡെസ്ക്

Posted : 02 Mar, 2025 05:22 PM

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കും

KERALA


കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കും.


മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു. ഇടുക്കി, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


ALSO READ: മഴയിലും സമരവീര്യം കെടാതെ ആശാ ‍വ‍ർക്കേഴ്സ്; 'കേന്ദ്ര ആരോഗ്യ മന്ത്രിയെ വിഷയമറിയിക്കും'; റെയിൻകോട്ടുകളും കുടകളും വാങ്ങി നൽകി സുരേഷ് ​ഗോപി


അതേസമയം, മറ്റു ജില്ലകളിൽ താപനില മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കണ്ണൂരും കാസർ​ഗോ‍ഡും 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും മുന്നറിയിപ്പിൽ പറ‍യുന്നു.

പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ

* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.

* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.

* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.

* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.

* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.

* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
നിർദേശങ്ങൾ

* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക

* അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.

KERALA
ലഹരി മാഫിയയെ കുറിച്ചുള്ള അടിയന്തര പ്രമേയ ചർച്ച; നിയമസഭയിൽ വാക്ക്പോരുമായി മുഖ്യമന്ത്രിയും ചെന്നിത്തലയും
Also Read
user
Share This

Popular

KERALA
KERALA
ലഹരി മാഫിയയെ കുറിച്ചുള്ള അടിയന്തര പ്രമേയ ചർച്ച; നിയമസഭയിൽ വാക്ക്പോരുമായി മുഖ്യമന്ത്രിയും ചെന്നിത്തലയും