തൃണമൂൽ കോൺഗ്രസിന്റെ രാഷ്ടീയ നിലപാടുമായി യോജിച്ച് പോകാൻ കഴിയാത്തത് കൊണ്ടാണ് രാജി വെച്ചതെന്ന് മിൻഹാജ് പറഞ്ഞു
പാലക്കാട് ജില്ലയിൽ പി.വി. അൻവറിന്റെ വലംകൈയ്യായി പ്രവർത്തിച്ച മിൻഹാജ് സിപിഎമ്മിൽ ചേർന്നു. അൻവറിനൊപ്പം തൃണമൂൽ കോൺഗ്രസിൽ ചേർന്ന മിൻഹാജ് സംസ്ഥാന കോ- ഓർഡിനേറ്ററായി ചുമതയേറ്റ് ദിവസങ്ങൾക്കകമാണ് പാർട്ടിയിൽ നിന്നും രാജിവെച്ച് മിൻഹാജ് സിപിഎമ്മിൽ ചേർന്നത്.
തൃണമൂൽ കോൺഗ്രസിന്റെ രാഷ്ടീയ നിലപാടുമായി യോജിച്ച് പോകാൻ കഴിയാത്തത് കൊണ്ടാണ് രാജി വെച്ചതെന്ന് മിൻഹാജ് പറഞ്ഞു. തൃണമൂൽ കോൺഗ്രസ് ഭാവിയിൽ എൻഡിഎയിൽ പോയാലും സംശയിക്കേണ്ടെന്നും സിപിഎമ്മിനാണ് മതേതര സ്വഭാവമുള്ളതെന്നും മിൻഹാജ് വ്യക്തമാക്കി. ടിഎംസിയുടെ പാലക്കാട്ടെ പ്രവര്‍ത്തകരും തനിക്കൊപ്പം സിപിഐഎമ്മില്‍ ചേരുമെന്ന് മിന്‍ഹാജ് അവകാശപ്പെട്ടു. കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഭാരവാഹികളും പാര്‍ട്ടി വിട്ടേക്കും. സിപിഎം യാതൊരു ഓഫറുകളും നല്‍കിയിട്ടില്ലെന്നും മിന്‍ഹാജ് പറഞ്ഞു.
ALSO READ: ഗുജറാത്ത് വംശഹത്യയിലെ രക്തസാക്ഷി; ഏഹ്സാൻ ജഫ്രിയുടെ ഓർമദിനത്തിൽ ഫേസ്ബുക്ക് കുറിപ്പുമായി മുഖ്യമന്ത്രി
കൂടുതൽ പ്രവർത്തകരും സിപിഎമ്മിൽ വരുമെന്നും ഇനിയുള്ള കാലം സിപിഎമ്മിനൊപ്പം പ്രവർത്തിക്കുമെന്നും തൃണമൂൽ പ്രവർത്തകരെ ഉൾപ്പെടുത്തി വിപുലമായ കൺവെൻഷൻ നടത്തുമെന്നും സ്ഥനമാനങ്ങൾക്കല്ല സിപിഎമ്മിൽ എത്തിയതെന്നും മിൻഹാജ് പറഞ്ഞു. മിൻഹാജിനെ സിപിഎം സംരക്ഷിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു പറഞ്ഞു. മിൻഹാജിനെ പാർട്ടി പരിഗണിക്കും. ഉചിതമായ രീതിയിൽ പാർട്ടി മിൻഹാജിന് പരിഗണന നൽകുമെന്നും ഇ.എൻ. സുരേഷ് ബാബു പറഞ്ഞു.