fbwpx
മസ്കിന്‍റെ മകന്‍ മൂക്കില്‍ വിരലിട്ട് ശേഷം തൊട്ടു; ഓവല്‍ ഓഫീസില്‍ നിന്നും റെസല്യൂട്ട് ഡെസ്ക് മാറ്റി 'ജെർമോഫോബിക്കായ' ട്രംപ്
logo

ന്യൂസ് ഡെസ്ക്

Posted : 22 Feb, 2025 05:55 PM

ട്രംപ് തന്നെയാണ് ഓവല്‍ ഓഫീസിലെ പുതിയ ഡെസ്കിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്

WORLD


മൾട്ടി ബില്ല്യണയറും യുഎസിന്റെ കാര്യക്ഷമതാ വകുപ്പ് മേധാവിയുമായി ഇലോൺ മസ്കിന്റെ മകൻ X Æ A-Xii എന്ന എക്സിന്‍റെ ഓവൽ ഓഫീസ് സന്ദർശനം ഓർക്കുന്നില്ലേ? ശ​ബ്ദമുണ്ടാക്കി, മൂക്കിൽ വിരലുമിട്ട് ട്രംപിന് സമീപം റെസല്യൂട്ട് ഡെസ്കിൽ ചാരി നിൽക്കുന്ന എക്സിന്റെ ചിത്രം വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ 145 വർഷം പഴക്കമുള്ള, യുഎസ് ചരിത്രത്തിന്റെ തന്നെ ഭാ​ഗമായ ആ റെസല്യൂട്ട് ഡെസ്ക് ഓവൽ ഓഫീസിൽ നിന്നും നീക്കിയിരിക്കുകയാണ് ട്രംപ്. ഇതൊരു താൽക്കാലിക മാറ്റമാണെന്ന് പറയുന്നുണ്ടെങ്കിലും ഇനി പ്രസിഡന്റിന്റെ ഓഫീസിന് ​ഗാം​ഭീര്യം കൂട്ടാൻ ആ ഡെസ്ക് ഉണ്ടാകുമോ എന്ന് ഉറപ്പില്ല. പകരം ആ സ്ഥാനത്ത് ഒരു സി&ഒ ഡെസ്ക് സ്ഥാനം പിടിച്ചു കഴിഞ്ഞു.


എന്തിന് റെസല്യൂട്ട് ഡെസ്ക് മാറ്റിയെന്നതിന് വ്യക്തമായ കാരണങ്ങളൊന്നും പ്രസിഡന്‍റിന്റെ ഓഫീസ് നൽകുന്നില്ലെങ്കിലും വിദേശ മാധ്യമങ്ങൾ ട്രംപിന്റെ ജെർമോഫോബിയയെ വച്ചാണ് കഥകൾ മെനയുന്നത്. മസ്കിന്റെ മകൻ മൂക്കിൽ കയ്യിട്ട ശേഷം ഡസ്കിൽ സ്പർശിച്ചതിനാലാണ് ഈ മാറ്റമെന്നാണ് ഒരു കഥ. സർക്കാരിന്റെ കാര്യക്ഷമതാ വകുപ്പിന്റെ തലവനായി ഇലോൺ മസ്ക് അധികാരത്തിലേറിയതിനു പിന്നാലെ ഓവൽ ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇലോൺ മസ്കിനൊപ്പം മകനും പങ്കെടുത്തത്. 'ഉയർന്ന ഐക്യു ഉള്ള വ്യക്തി' എന്നാണ് മസ്കിന്റെ മകനെ ഡൊണാൾഡ് ട്രംപ് പരിചയപ്പെടുത്തിയത്. അപ്പോഴൊക്കെ എക്സ് തന്റെ കോടീശ്വരനായ അച്ഛനെ അനുകരിക്കുകയും മൂക്കിൽ വിരൽ ഇടുകയും ചെയ്യുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ഓൺലൈനിൽ വൈറലായിരുന്നു.


Also Read: ട്രംപ് പറയുംപോല സെലന്‍സ്കി 'സ്വേച്ഛാധിപതി' ആണോ? എന്തുകൊണ്ടാണ് യുക്രെയ്നില്‍ തെരഞ്ഞെടുപ്പ് നടക്കാത്തത്?


ട്രംപ് തന്നെയാണ് ഓവല്‍ ഓഫീസിലെ പുതിയ ഡെസ്കിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. "ഒരു പ്രസി‍ഡന്റിന് തെരഞ്ഞെടുപ്പിനു ശേഷം ഓഫീസിലേക്ക് ഏഴ് ഡെസ്ക്കുകളിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കാം. റെസല്യൂട്ട് ഡെസ്കിന് ചില ചെറിയ പുതുക്കിപ്പണികളുള്ളതിനാൽ, മുൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്യു. ബുഷും മറ്റു പലരും ഉപയോ​ഗിച്ച ഈ സി&ഒ ഡെസ്കായിരിക്കും താൽക്കാലികമായി വൈറ്റ് ഹൗസിൽ ഉപയോ​ഗിക്കുക. ഇതൊരു സുന്ദരമായ, എന്നാൽ താൽക്കാലികമായ ഒരു പകരക്കാരനാണ്!", ട്രംപ് ടൂത്ത് സോഷ്യലില്‍ കുറിച്ചു. 


Also Read: വോട്ടിങ് ശതമാനം വർധിപ്പിക്കാൻ എന്‍റെ ഫ്രണ്ട് മോദിക്ക് 21 മില്ല്യൺ നല്‍കി, നമുക്കോ? എനിക്കും കൂട്ടണം വോട്ടിങ് ശതമാനം: ട്രംപ്


1880ൽ വിക്ടോറിയ രാജ്ഞി പ്രസിഡന്റ് റൂഥർഫോർഡ് ബി. ഹെയ്‌സിന് സമ്മാനിച്ചതാണ് റെസല്യൂട്ട് ഡെസ്ക്. 'സദ്‌ഭാവത്തിന്റെയും സൗഹൃദത്തിന്റെയും' പ്രതീകമായി നൽകിയ സമ്മാനമായിരുന്നു ഈ ഡെസ്ക്. ബ്രിട്ടീഷ് കപ്പലായ എച്ച്എംഎസ് റെസല്യൂട്ടിലെ ഓക്ക് തടികൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചത്. വൈറ്റ് ഹൗസ് രേഖകൾ പ്രകാരം, ലിൻഡൺ ബി. ജോൺസൺ, റിച്ചാർഡ് നിക്സൺ, ജെറാൾഡ് ഫോർഡ് (1964 മുതൽ 1977 വരെ) എന്നിവരൊഴികെയുള്ള എല്ലാ പ്രസിഡന്റുമാരും ഈ ഡെസ്‌ക് ഉപയോഗിച്ചിരുന്നു. പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ അഭ്യർത്ഥനപ്രകാരമാണ് 1961ൽ ​​ഓവൽ ഓഫീസിൽ റെസല്യൂട്ട് ഡെസ്‌ക് ആദ്യമായി ഉപയോഗിച്ചത്.

WORLD
അവസാന ഘട്ട ബന്ദി മോചനം പൂർത്തിയായി; ആറ് ബന്ദികളെ മോചിപ്പിച്ച് ഹമാസ്; 620 പലസ്തീൻ തടവുകാരെ ഇസ്രയേൽ വിട്ടയച്ചു
Also Read
user
Share This

Popular

WORLD
KERALA
WORLD
അവസാന ഘട്ട ബന്ദി മോചനം പൂർത്തിയായി; ആറ് ബന്ദികളെ മോചിപ്പിച്ച് ഹമാസ്; 620 പലസ്തീൻ തടവുകാരെ ഇസ്രയേൽ വിട്ടയച്ചു