പൊലീസിൻ്റെ ഒത്താശയോടെയാണ് ജീവനക്കാരെ കളക്ടറേറ്റിൽ കയറ്റിയതെന്ന് യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു.വയനാട് പുനരധിവാസത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ പൂർണ്ണ പരാജയമാണെന്നും 7 സെൻ്റ് ഭൂമി എന്നടക്കമുള്ള മന്ത്രിസഭാ തീരുമാനം അംഗീകരിക്കില്ലെന്ന് ടി. സിദ്ദീഖ് പറഞ്ഞു.
യുഡിഎഫ് വയനാട് കളക്ട്രേറ്റ് വളയൽ സമരത്തിനിടെ സംഘർഷം. ജീവനക്കാർ കളക്ടറേറ്റിൽ പ്രവേശിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. പുനരധിവാസം വൈകുന്നതിൽ പ്രതിഷേധം സെക്രട്ടറിയേറ്റിലേക്ക് വ്യാപിപ്പിക്കുമെന്ന് യു ഡി എഫ് നേതാക്കൾ പറഞ്ഞു.
വയനാട് പുനരധിവാസം വൈകുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുടെ അനാസ്ഥയിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് വയനാട് കലക്ടറേറ്റിന് മുന്നിൽ രണ്ടുദിവസത്തെ സമരം സംഘടിപ്പിച്ചത്. ഇന്നലെ നടന്ന രാപ്പകൽ സമരത്തിന് പിന്നാലെ ഇന്ന് രാവിലെ 7 മണി മുതൽ യുഡിഎഫ് പ്രവർത്തകർ കലക്ടറേറ്റ് വളഞ്ഞു. ഒമ്പതരയോടെ ജീവനക്കാർ കലക്ടറേറ്റിൽ പ്രവേശിക്കാൻ എത്തിയതോടെയാണ് പ്രതിഷേധം ആരംഭിച്ചത്.
പൊലീസിൻ്റെ ഒത്താശയോടെയാണ് ജീവനക്കാരെ കളക്ടറേറ്റിൽ കയറ്റിയതെന്ന് യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു.വയനാട് പുനരധിവാസത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ പൂർണ്ണ പരാജയമാണെന്നും 7 സെൻ്റ് ഭൂമി എന്നടക്കമുള്ള മന്ത്രിസഭാ തീരുമാനം അംഗീകരിക്കില്ലെന്ന് ടി. സിദ്ദീഖ് പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പുനരധിവാസം വൈകിയാൽ സമരം സെക്രട്ടറിയേറ്റിലേക്ക് വ്യാപിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം.
Also Read; വിദ്വേഷ പരാമർശക്കേസ്: പി. സി. ജോർജിന് ജാമ്യം
വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതികരണവുമായി റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ രംഗത്തെത്തിയിരുന്നു. കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യണമെന്ന് താൻ ആഹ്വാനം ചെയ്യുന്നില്ല. പക്ഷെ മനസിലെങ്കിലും കേന്ദ്ര അവഗണന എന്നത് ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു.
അതേ സമയം വയനാട് മുണ്ടക്കൈ - ചൂരല്‍മല പുനരധിവാസം തടസപ്പെടരുതെന്ന് ഹൈക്കോടതി പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് സ്റ്റേ നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു.ഏറ്റെടുക്കുന്ന ഭൂമിക്ക് പണം നല്‍കണമെന്ന ഹാരിസണ്‍സ് കമ്പനിയുടെ വാദം അംഗീകരിച്ചില്ല. പുനരധിവാസ വിഷയത്തില്‍ പൊതുതാല്‍പര്യം സംരക്ഷിക്കപ്പെടണമെന്നും ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം.