fbwpx
ക്രിസ്മസ്-പുതുവത്സര കാലത്ത് റെക്കോർഡ് മദ്യവിൽപ്പന; കേരളം 'കുടിച്ച് പൊട്ടിച്ചത്' 712.96 കോടിയുടെ മദ്യം
logo

ന്യൂസ് ഡെസ്ക്

Posted : 01 Jan, 2025 02:53 PM

കഴിഞ്ഞ തവണത്തേക്കാൾ 16 കോടിയോളം രൂപയുടെ അധിക മദ്യം ഇത്തവണ വിറ്റഴിച്ചു

KERALA


സംസ്ഥാനത്ത് ക്രിസ്മസ്-പുതുവത്സര കാലത്ത് ബീവറേജസ് ഔട്ട് ലെറ്റുകളിലുണ്ടായത് റെക്കോർഡ് മദ്യവിൽപ്പന. ഇത്തവണ ക്രിസ്മസ് പുതുവത്സര സീസണിൽ 712.96 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ തവണത്തേക്കാൾ 16 കോടിയോളം രൂപയുടെ അധിക മദ്യം ഇത്തവണ വിറ്റഴിച്ചു.


കൊച്ചി രവിപുരത്താണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 92 ലക്ഷം രൂപയുടെ മദ്യം ഇന്നലെ മാത്രം വിറ്റു. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം പവർ ഹൗസ് ബിവറേജാണ്.    86.64 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.


ഇന്നലെ സംസ്ഥാനത്ത് ആകെ വിറ്റത് 108 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ഇത് 95.69 കോടി ആയിരുന്നു.


ALSO READ: ജമാ അത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും മലപ്പുറത്തെ വർഗീയതയുടെ ചിഹ്നമാക്കാൻ പരിശ്രമിക്കുന്നു: എ. വിജയരാഘവൻ


കഴിഞ്ഞ തവണ ഈ സീസണിൽ 697.05 കോടിയുടെ മദ്യമായിരുന്നു വിറ്റത്. മദ്യത്തിന്റെ വില വർധനവും തുക വർധിക്കാൻ കാരണമായെന്നാണ് ബെവ്കോ വ്യക്തമാക്കുന്നത്.


ALSO READ: ദേശീയ മുന്നോക്ക കമ്മീഷൻ വേണം; പ്രമേയം പാസാക്കി എന്‍എസ്എസ്


ക്രിസ്മസ് ദിനവും തലേന്നുമായ ഡിസംബര്‍ 24, 25 തിയതികളിലായി 152. 06 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഇത് 122.14 കോടിയായിരുന്നു. തുക താരതമ്യം ചെയ്യുമ്പോൾ 29.92 കോടി രൂപയുടെ വർധനവാണ് ഉണ്ടായത്.

Also Read
user
Share This

Popular

KERALA
KERALA
അനന്തപുരി ഇനി കലയുടെ തലസ്ഥാനം; കൗമാര കലോത്സവത്തിന് കല്‍വിളക്ക് കൊളുത്തി മുഖ്യമന്ത്രി