fbwpx
"മദ്യപാനവും ലഹരിയും പ്രോത്സാഹിപ്പിക്കുന്ന പാട്ടുകൾ യുവാക്കളെ സ്വാധീനിക്കും,"; ദിൽജിത് ദൊസഞ്ജിൻ്റെ സംഗീതനിശ വീണ്ടും വിവാദത്തിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 01 Jan, 2025 01:44 PM

2024 ഡിസംബർ 31ന് സംഗീതനിശയിൽ ഗായകൻ ചില ഗാനങ്ങൾ അവതരിപ്പിക്കുന്നതിൽ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ടാണ് അധ്യാപകൻ പരാതി നൽകിയത്

NATIONAL


ഗായകനും നടനുമായ ദിൽജിത് ദൊസഞ്ജിൻ്റെ ലുധിയാനയിലെ പുതുവത്സര സംഗീത പരിപാടിയും വിവാദത്തിൽ. ചണ്ഡീഗഡിൽ നിന്നുള്ള അസിസ്റ്റൻ്റ് പ്രൊഫസർ പണ്ഡിത്റാവു ധരേനവർ പരാതി നൽകിയതിന് പിന്നാലെയാണ് ദിൽജിത് ദോസഞ്ജിൻ്റെ സംഗീതനിശ വിവാദത്തിലായത്. 2024 ഡിസംബർ 31ന് സംഗീതനിശയിൽ ഗായകൻ ചില ഗാനങ്ങൾ അവതരിപ്പിക്കുന്നതിൽ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ടാണ് അധ്യാപകൻ പരാതി നൽകിയത്. ലുധിയാന ജില്ലാ കമ്മീഷണർക്ക് ഔപചാരികമായി നോട്ടീസ് നൽകാൻ പഞ്ചാബ് ഗവൺമെൻ്റ് വനിതാ ശിശു വകുപ്പിൻ്റെ ഡെപ്യൂട്ടി ഡയറക്ടർക്കാണ് അധ്യാപൻ പരാതി നൽകിയത്.


ALSO READ: "ബിജെപി വോട്ട് വാങ്ങലിനെ ആർഎസ്എസ് പിന്തുണയ്ക്കുന്നുണ്ടോ?"; മോഹൻ ഭഗവതിന് കത്തെഴുതി കെജ്‌രിവാൾ


സംഗീതപരിപാടിയിൽ മദ്യം പ്രോത്സാഹിപ്പിക്കുന്ന പാട്ടുകൾ നിരോധിക്കണമെന്ന് പരാതിയിൽ പ്രത്യേകം ആവശ്യപ്പെടുന്നു. വിവാദമായ ഈ ട്രാക്കുകൾ അവതരിപ്പിക്കുന്നതിനെതിരെ ദിൽജിത് ദൊസഞ്ജിന് വിവിധ കമ്മീഷനുകൾ നൽകിയ മുൻകൂർ മുന്നറിയിപ്പുകളും പരാതിയിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ, നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും ഗായകൻ വരികളിൽ ചെറിയ മാറ്റങ്ങളോടെ അവ അവതരിപ്പിക്കുന്നത് തുടർന്നു. പരാതി നൽകിയ പണ്ഡിത്റാവു ധരേനവർ, ഇത്തരം ഗാനങ്ങൾ യുവാക്കളിൽ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ശക്തമായ ആശങ്ക പ്രകടിപ്പിച്ചു.


ALSO READ: ഓപ്പൺ AI മുൻ ജീവനക്കാരൻ സുചിർ ബാലാജിയുടെ മരണം: തലയ്‌ക്കേറ്റ ക്ഷതം മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്, കൊലപാതകമെന്ന് കുടുംബം


ദിൽജിത് ദൊസഞ്ജിൻ്റെ ഗാനത്തിൻ്റെ വരികൾ സംബന്ധിച്ച വിവാദങ്ങൾ പുതിയ സംഭവമല്ല. കഴിഞ്ഞ വർഷം ആദ്യം ഗായകൻ്റെ സംഗീതത്തിലെ മദ്യത്തെക്കുറിച്ചുള്ള പരാമർശങ്ങൾ വലിയ ചർച്ചയായിരുന്നു. അഹമ്മദാബാദിലെ ഒരു പ്രകടനത്തിനിടെ, ഇന്ത്യൻ സർക്കാർ രാജ്യവ്യാപകമായി മദ്യനിരോധനം ഏർപ്പെടുത്തിയാൽ മദ്യത്തെക്കുറിച്ചുള്ള പാട്ടുകൾ നിർമ്മിക്കുന്നത് അവസാനിപ്പിക്കുമെന്ന് ദിൽജിത് ദൊസഞ്ജ് പറഞ്ഞിരുന്നു. വിവാദങ്ങൾക്കിടയിലും ദൊസഞ്ചിൻ്റെ ദിൽ-ലുമിനാറ്റി ടൂർ വലിയ വിജയമാണ് കൊയ്യുന്നത്.

KERALA
അനന്തപുരി ഇനി കലയുടെ തലസ്ഥാനം; കൗമാര കലോത്സവത്തിന് കല്‍വിളക്ക് കൊളുത്തി മുഖ്യമന്ത്രി
Also Read
user
Share This

Popular

KERALA
KERALA
അനന്തപുരി ഇനി കലയുടെ തലസ്ഥാനം; കൗമാര കലോത്സവത്തിന് കല്‍വിളക്ക് കൊളുത്തി മുഖ്യമന്ത്രി