സൂരജ്-ആനന്ദ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് “വണ്ട്”
'വിശേഷം' എന്ന ജനപ്രിയ ചിത്രത്തിന് ശേഷം സ്റ്റെപ്പ് ടു ഫിലിംസ് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ആനന്ദ് മധുസൂദനന്റെ തിരക്കഥയിൽ സൂരജ് സംവിധാനം ചെയ്യുന്ന 'വണ്ട്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ താരങ്ങൾ ആരൊക്കെയാണെന്ന വിവരം അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
Also Read: അപ്പോ പൊങ്കലിനും വരില്ല? ആശങ്കയോടെ തലൈ ആരാധകർ, വിഡാമുയർച്ചിക്കായി കാത്തിരിപ്പ്
സൂരജ്-ആനന്ദ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് 'വണ്ട്'. ക്രൈം-കോമഡി ഴോണറില്‍പ്പെടുന്ന സിനിമയായിരിക്കും വണ്ട്. കൃഷ്ണൻകുട്ടി പണി തുടങ്ങി ആയിരുന്നു ഈ കോംബോയിലിറങ്ങിയ ആദ്യ ചിത്രം. രണ്ടാമതായി ഇറങ്ങിയ വിശേഷത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഈ ചിത്രത്തിന്‍റെ കഥ, തിരക്കഥ, ഗാനരചന, സംഗീതം, പശ്ചാത്തല സംഗീതം എന്നിവ നിർവഹിച്ചതും നായക കഥാപാത്രത്തെ അവതരിപ്പിച്ചതും ആനന്ദ് മധുസൂദനന്‍ ആണ്.
Also Read: രേഖാചിത്രം ഒരു ത്രില്ലര്‍ അല്ല: ജോഫിന്‍ ടി ചാക്കോ