fbwpx
ദേശീയ മുന്നോക്ക കമ്മീഷൻ വേണം; പ്രമേയം പാസാക്കി എന്‍എസ്എസ്
logo

ന്യൂസ് ഡെസ്ക്

Posted : 01 Jan, 2025 02:17 PM

മുന്നോക്ക സമുദായത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവാൻ കമ്മീഷൻ ആവശ്യമാണെന്ന് ചങ്ങനാശേരിയിൽ നടക്കുന്ന എൻഎസ്എസ് പ്രതിനിധി സമ്മേളനത്തിൽ പ്രമേയം പാസാക്കി

KERALA


ദേശീയ മുന്നോക്ക കമ്മീഷൻ വേണമെന്ന് എൻഎസ്എസ്. പട്ടികജാതി, പിന്നോക്ക, ന്യൂനപക്ഷ കമ്മീഷനുകൾ പോലെ മുന്നോക്ക കമ്മീഷനും വേണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടു. മുന്നോക്ക സമുദായത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവാൻ കമ്മീഷൻ ആവശ്യമാണെന്ന് ചങ്ങനാശേരിയിൽ നടക്കുന്ന എൻഎസ്എസ് പ്രതിനിധി സമ്മേളനത്തിൽ പ്രമേയം പാസാക്കി.


ALSO READ: "ഗുരുദേവനെ ആര്‍ക്കും വിട്ടുകൊടുക്കാനാവില്ല,"; മുഖ്യമന്ത്രിക്ക് പിന്തുണ നൽകി കെ. സുധാകരൻ


നേരത്തെ ജാതി സംവരണത്തിനും ജാതി സെൻസസിനുമെതിരെ എൻഎസ്എസ് നിലപാടെടുത്തിരുന്നു. ജാതി സംവരണത്തിന് പകരം സാമ്പത്തിക സംവരണമാണ് നടപ്പാക്കേണ്ടത് എന്നായിരുന്നു എൻഎസ്എസ് നിലപാട്. ജാതി സെൻസസ് രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുമെന്നും ജാതി സെൻസസിനായി വാദിക്കുന്നവർക്ക് പ്രീണന നയമാണെന്നും എൻഎസ്എസ് വിമർശിച്ചിരുന്നു.


ALSO READ: പുതുവത്സരാശംസകള്‍ നേര്‍ന്ന് ഉമ തോമസ്; ആരോഗ്യനിലയില്‍ പുരോഗതി

KERALA
കായിക ഇതര ആവശ്യത്തിന് കലൂര്‍ സ്റ്റേഡിയം നല്‍കിയതില്‍ തട്ടിപ്പ്; ജിസിഡിഎക്കെതിരെ പരാതി
Also Read
user
Share This

Popular

KERALA
WORLD
അനന്തപുരി ഇനി കലയുടെ തലസ്ഥാനം; കൗമാര കലോത്സവത്തിന് കല്‍വിളക്ക് കൊളുത്തി മുഖ്യമന്ത്രി