fbwpx
അജ്ഞാത രോഗമോ ഭക്ഷണത്തിൽ വിഷം കലർന്നതോ? കശ്മീരിലെ ബുദലിൽ ദുരൂഹ സാഹചര്യത്തിൽ 17 മരണം
logo

ന്യൂസ് ഡെസ്ക്

Last Updated : 20 Jan, 2025 06:29 PM

കഴിഞ്ഞ 45 ദിവസത്തിനിടെ ബന്ധുക്കളായ മൂന്ന് കുടുംബങ്ങളിലെ ആളുകളാണ് മരിച്ചത്

NATIONAL


ജമ്മു കശ്മീരിലെ ബുദലിൽ ദുരൂഹ സാഹചര്യത്തിൽ 17 പേർ മരിച്ച സംഭവത്തിന് പിന്നിൽ അജ്ഞാത രോഗമോ, ഭക്ഷണത്തിൽ വിഷാശം കലർന്നതോ ആവാമെന്ന് സംശയം. മരിച്ചവരിൽ 13 പേരും കുട്ടികളാണ്. കഴിഞ്ഞ 45 ദിവസത്തിനിടെയാണ് ബന്ധുക്കളടക്കം മൂന്ന് കുടുംബങ്ങളിലുള്ളവർ മരിച്ചത്. സംഭവത്തിൽ ആരോഗ്യവകുപ്പും പൊലീസും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.

2024 ഡിസംബർ 5 ന്, ബുധൽ തഹസിൽ താമസക്കാരനായ ഫസൽ ഹുസൈന, മകളുടെ കല്ല്യാണത്തിന് ഭക്ഷണം വിളമ്പിയ ശേഷം രോഗബാധിതനായതാണ് സംഭവങ്ങളുടെ തുടക്കം. വയറുവേദന, ഛർദ്ദി, ക്ഷീണം എന്നിവ അനുഭവപ്പെട്ട ഫസൽ രണ്ടുദിവങ്ങൾക്ക് ശേഷം മരണപ്പെട്ടു. പിന്നീട് 45 ദിവസത്തിനുള്ളിൽ ഈ കുടുംബത്തിലേയും ബന്ധുവീടുകളിലേയും ഒരോരുത്തരായി മരിച്ചു. രു കുടുംബത്തിലെ ആറ് സഹോദരങ്ങളടക്കമാണ് മരിച്ചത്.


ALSO READ: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല: പ്രതി സഞ്ജയ് റോയ്‌ക്ക് മരണംവരെ തടവ്


ഇതോടെ കശ്മീർ താഴ്വരയിലെ ബുദൽ മേഖലയിലെ ജനങ്ങൾ ഭീതിയിലായി. അപൂർവ രോഗമോ വിഷബാധയോ ആകാം ഒരു കുടുംബത്തിലുള്ളവർ കൂട്ടത്തോടെ മരിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതോടെ ആരോഗ്യവകുപ്പും പൊലീസും സംഭവം അന്വേഷിക്കുകയാണ്. ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി വീടുകൾ സീൽ ചെയ്ത് അണുവിമുക്തമാക്കി.


അവശേഷിക്കുന്ന കുടുംബാംഗങ്ങളെ സർക്കാർ ഷെൽട്ടറിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർ കഴിച്ചിരുന്ന ഭക്ഷണം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അപൂർവ രോഗമോ വിഷാംശമുള്ള വസ്തുക്കൾ ഉള്ളിൽ ചെന്നതോ, ഏതെങ്കിലും വൈറസോ ബാക്ടീരിയ മൂലമുള്ള അണുബാധയോ ആകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രോഗബാധിതർക്ക് പനി, ഛർദ്ദി, നിർജ്ജലീകരണം, വയറുവേദന എന്നീ ലക്ഷണങ്ങളുണ്ടായിരുന്നു.


ALSO READ: കൊല്‍ക്കത്തയിലെ ബലാത്സംഗക്കൊല: കോടതി നീതി പുലര്‍ത്തിയില്ല; ഇരയുടെ കുടുംബം ഹൈക്കോടതിയിലേക്ക്


പ്രദേശം സന്ദർശിച്ച് മരണകാരണം അന്വഷിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്തിന് നിർദേശം നൽകിയിരുന്നു. ആരോഗ്യം, കൃഷി, രാസവളം, ജലവിഭവം എന്നീ വകുപ്പുകളിലെ വിദഗ്ധർ സംഘമാണ് അന്വേഷിക്കുന്നത്. രക്തം, പ്ലാസ്മ, ഭക്ഷണം, വെള്ളം എന്നിവയുടെ 12,500-ലധികം സാമ്പിളുകളും സംഘം പരിശോധിച്ചു. എന്നാൽ മരണകാരണം സ്ഥിരീകരിച്ചിട്ടില്ല.


KERALA
പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലും; ഉത്തരവിറക്കി ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ
Also Read
user
Share This

Popular

KERALA
KERALA
പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലും; ഉത്തരവിറക്കി ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ