fbwpx
സിറിയൻ നയതന്ത്രബന്ധം പുതുക്കാനൊരുങ്ങി യുഎസ്; നയതന്ത്രസംഘം ഡമാസ്ക്കസിലേക്ക്
logo

ന്യൂസ് ഡെസ്ക്

Posted : 20 Dec, 2024 07:59 PM

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൽ മിഡിൽ ഈസ്റ്റ് വിഷയം കൈകാര്യം ചെയ്യുന്ന നയതന്ത്രജ്ഞ ബാർബാറ ലീഫ്, ബന്ദി വിഷയം കൈകാര്യം ചെയ്യുന്ന പ്രസിഡൻഷ്യൻ കോൺവോയിലെ ഉദ്യോഗസ്ഥൻ റോജർ കാർസ്റ്റെൻസ്, മുതിർന്ന ഉപദേഷ്ടാവ് ഡാനിയൽ റൂബിൻസ്റ്റൈൻ എന്നിവരാണ് ഡമാസ്ക്കിലെത്തി എച്ച് ടി എസുമായി ചർച്ച നടത്തുക.

WORLD


സിറിയയുമായി നയതന്ത്രബന്ധം പുതുക്കാനൊരുങ്ങി അമേരിക്ക. ചർച്ചക്കായി യുഎസ് നയതന്ത്ര സംഘം ഡമാസ്കസിലെത്തും.. ഭരണം പിടിച്ചെടുത്ത തെഹ്രീക് അൽ ഷാമിനെ തീവ്രവാദ സംഘടനാ പട്ടികയിൽ നിന്നും യുഎസ് മാറ്റുമോ എന്നതും ലോകം ഉറ്റുനോക്കുന്നു.

ആഭ്യന്തരയുദ്ധം ആരംഭിച്ചതിന് പിന്നാലെ 2012 ലാണ് സിറിയ-യുഎസ് നയതന്ത്ര ബന്ധം വിച്ഛേദിക്കപ്പെടുന്നത്. ഡമാസ്ക്കസിലെ എംബസിപ്രവർത്തനവും യുഎസ് അവസാനിപ്പിച്ചിരുന്നു. ഒടുവിൽ അസദിൻ്റെ ഭരണത്തകർച്ചയെ തുടർന്ന് അധികാരത്തിൽ വരുന്ന തെഹ്രീക് അൽ ഷാം നേതാക്കളുമായി യുഎസ് ചർച്ചക്ക് തയ്യാറെടുക്കുകയാണിപ്പോൾ. നയതന്ത്ര ഉദ്യോഗസ്ഥ സംഘം ഡമാസ്ക്കസിലെത്തി ചർച്ചയിൽ ഭാഗമാകും. പുതിയ സർക്കാരിൽ ന്യൂനപക്ഷ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നതടക്കം നയതന്ത്ര ചർച്ചകളിൽ യുഎസ് ഉയർത്തും.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൽ മിഡിൽ ഈസ്റ്റ് വിഷയം കൈകാര്യം ചെയ്യുന്ന നയതന്ത്രജ്ഞ ബാർബാറ ലീഫ്, ബന്ദി വിഷയം കൈകാര്യം ചെയ്യുന്ന പ്രസിഡൻഷ്യൻ കോൺവോയിലെ ഉദ്യോഗസ്ഥൻ റോജർ കാർസ്റ്റെൻസ്, മുതിർന്ന ഉപദേഷ്ടാവ് ഡാനിയൽ റൂബിൻസ്റ്റൈൻ എന്നിവരാണ് ഡമാസ്ക്കിലെത്തി എച്ച് ടി എസുമായി ചർച്ച നടത്തുക. എച്ച് ടി എസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചതടക്കമുള്ള തീരുമാനങ്ങളിൽ യു.എസ് ഇനി എന്ത് തീരുമാനമെടുക്കുമെന്ന് ലോകം ആകാംഷയോടെ നോക്കിക്കാണുന്നു.

Also Read; ഗാസയിൽ നടക്കുന്നത് വംശഹത്യ, പലസ്തീനികൾക്ക് കുടിവെള്ളം പോലും നിഷേധിക്കുന്നു; ഇസ്രയേലിനെതിരെ ഹ്യൂമൺ റൈറ്റ്സ് വാച്ച്

2012 ൽ സിറിയയിലേക്ക് റിപ്പോർട്ടിങ്ങിന് പോയ യു.എസ് മാധ്യമപ്രവർത്തകൻ ബന്ദിയാക്കപ്പെട്ട സംഭവത്തിലും അസദ് ഭരണത്തിൻ കീഴിൽ കാണാതായ അമേരിക്കൻ പൗരന്മാരെക്കുറിച്ചും യുഎസ് ആശയവിനിമയം നടത്തും. പുതിയ സിറിയൻ ഭരണകൂടം രാജ്യത്തെ ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തിക്കൊണ്ട് മുന്നോട്ട് പോകുമെങ്കിൽ തങ്ങൾക്ക് സഹായിക്കാനാകുമെന്നുമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പ്രതികരിച്ചത്.

അതേസമയം സിറിയയിലെ അസദ് ഭരണകൂടത്തിൻ്റെ തകർച്ചയിൽ ആഘോഷിക്കുകയാണ് സിറിയൻ ജനത. ഫ്രാൻസും ബ്രിട്ടണും ഉൾപ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ ഇതിനകം സിറിയയിലെ പുതിയ ഭരണകൂടത്തിന് അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്നാൽ പുതിയ സർക്കാർ രാജ്യത്ത് എത്രമാത്രം ഇസ്ലാമിക് നിയമം കൊണ്ടുവരുമെന്നതും സ്ത്രീകളോടും കുട്ടികളോടും പുലർത്തുന്ന നിലപാടും സിറിയൻ ഭാവി നിർണയിക്കും.

Also Read
user
Share This

Popular

NATIONAL
WORLD
കല്ലും, തക്കാളികളും വലിച്ചെറിഞ്ഞു, സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു; അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം