fbwpx
മൊബൈൽ വെളിച്ചത്തിൽ തലയ്ക്ക് തുന്നലിട്ട സംഭവം: പിഴവ് അറ്റൻഡറിന്‍റേതെന്ന് വൈക്കം താലൂക്ക് ആശുപത്രി അധികൃതർ
logo

ന്യൂസ് ഡെസ്ക്

Posted : 02 Feb, 2025 09:40 AM

വൈദ്യുതി ഉണ്ടാവില്ലെന്ന് മുൻകൂറായി അനൗൺസ്മെന്റ് ചെയ്തിരുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു

KERALA


വൈക്കം താലൂക്ക് ആശുപത്രിയിൽ മൊബൈൽ ഫോണിന്‍റെ വെളിച്ചത്തിൽ തലയ്ക്ക് തുന്നൽ നടത്തിയതിൽ പിഴവ് സംഭവിച്ചത് അറ്റൻഡറിനെന്ന് ആശുപത്രി അധികൃതർ. ജനറേറ്ററിന് ഡീസൽ പ്രശ്നം ഉണ്ടായിരുന്നില്ല. അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ജനറേറ്റർ പ്രവർത്തിപ്പിക്കാതിരുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.


Also Read: തലയ്ക്ക് തുന്നലിട്ടത് മൊബൈൽ ഫോൺ വെളിച്ചത്തിൽ; വൈക്കം താലൂക്ക് ആശുപത്രിയിൽ ഗുരുതര വീഴ്ച


വൈദ്യുതി ഉണ്ടാവില്ലെന്ന് മുൻകൂറായി അനൗൺസ്മെന്റ് ചെയ്തിരുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഇന്നലെ രാത്രി സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തുന്നൽ ചെയ്ത കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.


Also Read: ഇൻസ്റ്റൻ്റ് ലോൺ ആപ്പ് തട്ടിപ്പ്: പ്രതികൾ കേരളത്തിൽ നിന്ന് മാത്രം തട്ടിയത് 800 കോടിയോളം രൂപ


ഇന്നലെ രാത്രിയാണ് 11കാരന്റെ തലയ്ക്ക് മൊബൈൽ ഫോൺ വെളിച്ചത്തിൽ തുന്നലിട്ടത്. ചെമ്പ് സ്വദേശി എസ്. ദേവതീർഥിന്റെ തലയ്ക്കാണ് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ തുന്നൽ ഇട്ടത്. ജനറേറ്ററിന് ഡീസൽ ചെലവ് കൂടുതലാണെന്നും വൈദ്യുതി പോയാൽ തുടർച്ചയായി പ്രവർത്തിപ്പിക്കാറില്ലെന്നുമായിരുന്നു അറ്റൻഡറുടെ മറുപടി.

WORLD
ഓസ്ട്രേലിയയിലെ വടക്കൻ ക്വീന്‍സ്‌ലാന്‍ഡിൽ പ്രളയം; മഴക്കെടുതിയിൽ ഒരാൾ മരിച്ചു
Also Read
user
Share This

Popular

WORLD
KERALA
WORLD
പറന്നത് ദൂരപരിധിക്ക് മുകളില്‍; വാഷിംഗ്ടണ്‍ വിമാനാപകടത്തിൽ വീഴ്ച സൈനിക ഹെലികോപ്റ്ററിന്‍റേതോ?