അടുത്ത സുഹൃത്തായ നടന്‍ അനുപം ഖേർ 'നിർഭയന്‍' എന്നാണ് വിയോഗ വാർത്ത അറിഞ്ഞ ശേഷം ഇന്‍സ്റ്റഗ്രാമില്‍ നന്ദിയുടെ ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചത്
പ്രമുഖ എഴുത്തുകാരനും ചലച്ചിത്രകാരനുമായ പ്രിതീഷ് നന്ദി അന്തരിച്ചു. 73 വയസ്സായിരുന്നു. മുംബൈയിലെ വസതിയിൽ വച്ചായിരുന്നു ആയിരുന്നു അന്ത്യം. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭ മുന്‍ എംപിയും ആയിരുന്നു.
മാഗസിൻ എഡിറ്ററും സാഹിത്യകാരനുമായി പ്രശസ്തിയിൽ നിൽക്കുന്ന സമയത്താണ് പ്രിതീഷ് നന്ദി 1990 കളിൽ തന്റെ പ്രൊഡക്ഷൻ ബാനറായ പ്രിതീഷ് നന്ദി കമ്മ്യൂണിക്കേഷൻസ് സ്ഥാപിച്ചത്. ദി പ്രിതീഷ് നന്ദി ഷോ എന്ന ഡിഡി ഷോയും അദ്ദേഹം നടത്തി.
അടുത്ത സുഹൃത്തായ നടന്‍ അനുപം ഖേർ നിർഭയന്‍ എന്നാണ് വിയോഗ വാർത്ത അറിഞ്ഞ ശേഷം ഇന്‍സ്റ്റഗ്രാമില്‍ നന്ദിയുടെ ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. "മുംബൈയിലെ എന്‍റെ ആദ്യ ദിവസങ്ങളിൽ അദ്ദേഹം എനിക്ക് വലിയ പിന്തുണയും ശക്തിയും ആയിരുന്നു. ഞങ്ങൾ പൊതുവായി ഒരുപാട് കാര്യങ്ങൾ പങ്കിട്ടു. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നിർഭയരായ ആളുകളിൽ ഒരാളായിരുന്നു അദ്ദേഹം. ഞാൻ അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. പിന്നീട് കുറേക്കാലം ഞങ്ങൾ കണ്ടുമുട്ടിയില്ല. പക്ഷേ, ഞങ്ങൾ വേർപിരിയാൻ കഴിയാത്ത ഒരു കാലമുണ്ടായിരുന്നു! ഫിലിംഫെയറിന്റെ കവറിൽ എന്നെ ഉൾപ്പെടുത്തി അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തിയത് ഞാൻ ഒരിക്കലും മറക്കില്ല, അതിലും പ്രധാനമായി "യാരോം കാ യാർ" എന്നതിന്റെ യഥാർത്ഥ നിർവചനമായിരുന്നു അദ്ദേഹം! നിങ്ങളെയും നമ്മൾ ഒരുമിച്ചുള്ള സമയങ്ങളെയും ഞാൻ മിസ്സ് ചെയ്യും സുഹൃത്തേ", അനുപം ഖേർ കുറിച്ചു.
Also Read: തിരുപ്പതി ക്ഷേത്രത്തിൽ ഏകാദശി ടോക്കണിനായി തിക്കും തിരക്കും; ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്
നന്ദിയുടെ കമ്പനി ദൂരദർശനും മുഖ്യധാരാ ഫിക്ഷൻ സിനിമകൾക്കുമായി നിരവധി പരിപാടികൾ നിർമിച്ചു. സുർ - ദി മെലഡി ഓഫ് ലൈഫ് (2002), കാന്റെ (2002), ഝാൻകാർ ബീറ്റ്സ് (2003), ഹസാരോൺ ഖ്വായിഷെയ്ൻ ഐസി (2003), ചമേലി (2004), ശബ്ദ് (2005), പ്യാർ കെ സൈഡ് ഇഫക്ട്സ് (2006) എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. ഫോർ മോർ ഷോട്ട്സ് പ്ലീസ്!, മോഡേൺ ലവ്: മുംബൈ തുടങ്ങിയ ജനപ്രിയ ഒടിടി സീരിസുകളും നന്ദിയുടെ കമ്പനി അവതരിപ്പിച്ചു. ഇവ രണ്ടും ആമസോൺ പ്രൈം വീഡിയോയിലാണ് സ്ട്രീം ചെയ്തത്.
ഇന്ത്യൻ സാഹിത്യത്തിനുള്ള സംഭാവനകൾക്ക് 1977ൽ നന്ദിക്ക് പത്മശ്രീ ലഭിച്ചു. 2008-ൽ അദ്ദേഹത്തിന് കരംവീർ പുരസ്‌കാരം ലഭിച്ചു.
ഭാര്യ റിന, മക്കൾ കുശൻ, ഇഷിത, രംഗിത.