ബാങ്ക് മോഷണവും വൻകിട കവർച്ചകളും ആധാരമാക്കി നിരവധി വെബ് സീരീസുകളും സിനിമകളും ഇന്ന് ഒടിടികളിൽ കാണാനാകും. അക്കൂട്ടത്തിലുള്ള ചില ചിത്രങ്ങൾ പരിചയപ്പെടുത്തുകയാണ് ഇവിടെ...
ബാങ്ക് മോഷണവും വൻകിട കവർച്ചകളും ആധാരമാക്കി നിരവധി വെബ് സീരീസുകളും സിനിമകളും ഇന്ന് ഒടിടികളിൽ കാണാനാകും. അക്കൂട്ടത്തിലുള്ള ചില ചിത്രങ്ങൾ പരിചയപ്പെടുത്തുകയാണ് ഇവിടെ...
ദി ഗ്രേറ്റ് ഹീസ്റ്റ്: 1994ൽ കൊളംബിയയിലെ സെൻട്രൽ ബാങ്കിൽ നടന്ന കവർച്ചയെ അടിസ്ഥാനമാക്കി, ഒരു കൂട്ടം മോഷ്ടാക്കൾ 30 മില്യൺ ഡോളറിലധികം മോഷ്ടിച്ചത് എങ്ങനെയെന്ന് ഈ പരമ്പരയിൽ വിശദമായി കാണിക്കുന്നുണ്ട്.
മണി ഹീസ്റ്റ്: ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ള നടത്തുന്നതിനായി, പ്രൊഫസർ എന്ന നിഗൂഢ മനുഷ്യൻ എട്ട് കൊള്ളക്കാരുടെ ഒരു സംഘത്തെ നിയമിക്കുന്നു. അവരിൽ ആർക്കും നഷ്ടപ്പെടാൻ ഒന്നുമില്ല. അഞ്ച് മാസത്തെ പ്ലാനിങ്ങിന് ശേഷം സ്പെയിനിലെ നാഷണൽ കോയിനേജ് ആൻഡ് സ്റ്റാമ്പ് ഫാക്ടറിയിൽ കവർച്ച നടത്തുന്നു. ഡസൻ കണക്കിന് ബന്ദികളെ സ്വയരക്ഷയ്ക്കായി ഉപയോഗിച്ച് 11 ദിവസം അതിനകത്ത് കഴിയുകയാണ് അവർ. ഒടുവിൽ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുന്നതാണ് പ്രമേയം. ഒരു സ്പാനിഷ് ഹീസ്റ്റ് ക്രൈം ഡ്രാമ പരമ്പര
ബാങ്ക് റോബേഴ്സ് (ഡോക്യുമെൻ്ററി): 2006ൽ നടന്ന അർജൻ്റീനയിലെ ഏറ്റവും പ്രശസ്തമായ ബാങ്ക് കവർച്ചയിലെ കുറ്റവാളികൾ, അതിശയകരമായ ഓപ്പറേഷൻ എങ്ങനെ, എന്തുകൊണ്ട് നടത്തി എന്ന് അഭിമുഖങ്ങളിലൂടെ വിശദീകരിക്കുന്നു.
ഹൗ ടു റോബ് എ ബാങ്ക് (ഡോക്യുമെൻ്ററി): 1990കളിലെ സിയാറ്റിലിലെ ഒരു ബാങ്ക് കൊള്ളക്കാരനെക്കുറിച്ചുള്ള ഒരു യഥാർത്ഥ കുറ്റകൃത്യ ഡോക്യുമെന്ററി.
ഇൻസൈഡ് മാൻ: ഒരു ബാങ്ക് കവർച്ചയിൽ ബന്ദിയാക്കപ്പെട്ട സാഹചര്യത്തിൽ ഒരു പൊലീസ് ഡിറ്റക്ടീവും ബാങ്ക് കൊള്ളക്കാരനും ബ്രോക്കറും തമ്മിൽ ചർച്ച നടത്തുന്നു.
ഓഷ്യൻസ് ഇലവൻ: ഒരു ബോക്സിംഗ് മത്സരത്തിനിടെ ഡാനി ഓഷ്യനും സംഘവും ഒരേസമയം ലാസ് വെഗാസിലെ മൂന്ന് കാസിനോകൾ കൊള്ളയടിക്കുന്നു.
പോയിൻ്റ് ബ്രേക്ക്: ഒരു കൂട്ടം കവർച്ചകളുടെ പശ്ചാത്തലത്തിൽ കായിക താരങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്നൊരു എഫ്ബിഐ ഏജൻ്റിൻ്റെ കഥയാണിത്.
ഫാസ്റ്റ് ഫൈവ്: ഡൊമിനിക് ടൊറെറ്റോയും അദ്ദേഹത്തിന് കീഴിലുള്ള സ്ട്രീറ്റ് റേസർമാരുടെ സംഘവും സ്വാതന്ത്ര്യം വാങ്ങാൻ ഒരു കൊള്ള ആസൂത്രണം ചെയ്യുന്നു.
ബ്ലഡ് മണി: ദി കഴ്‌സ് ഓഫ് ബ്രിങ്ക്‌സ്-മാറ്റ് റോബറി: 1983 നവംബറിൽ ഹീത്രോയ്ക്കടുത്തുള്ള ബ്രിങ്ക്സ്-മാറ്റ് സുരക്ഷാ ഡിപ്പോയിലേക്ക് ആയുധധാരികളായ ഒരു സംഘം കൊള്ളക്കാർ ഇരച്ചുകയറുന്നു. ഇവർ 26 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന സ്വർണമാണ് കവർന്നെടുക്കുന്നത്. ഏകദേശം 40 വർഷങ്ങൾക്ക് ശേഷം ബ്രിട്ടനിലെ ഏറ്റവും വലിയ സ്വർണ്ണ കൊള്ളയ്ക്ക് പിന്നിലെ യഥാർഥ കഥ വെളിപ്പെടുത്തുകയാണ് പൊലീസ് ഉദ്യോഗസ്ഥരും പ്രധാന സാക്ഷികളും.