കേരളത്തിൻ്റെ ഒന്നാമിന്നിങ്സ് സ്കോർ ഗുജറാത്ത് മറികടക്കാതിരിക്കുകയും, അതേസമയം ഗുജറാത്തിനെ അഞ്ച് ദിവസത്തിനക കേരളത്തിന് പുറത്താക്കാൻ കഴിയാതെ വരികയും ചെയ്താൽ, ആര് ഫൈനലിൽ കടക്കുമെന്ന സംശയവും ചിലർക്കുണ്ട്.
നീണ്ട 74 വര്‍ഷത്തെ കാത്തിരിപ്പിനും 352 മത്സരങ്ങളിലെ പോരാട്ടത്തിനും ശേഷം കേരളം ആദ്യമായി രഞ്ജി ട്രോഫിയുടെ ഫൈനലില്‍ എത്തിയിരിക്കുന്നു. സച്ചിൻ ബേബിയും അമേയ് ഖുറാസിയയും കൈകോർത്തപ്പോൾ സംഭവിച്ചത് മാജിക്കാണ്... ഒപ്പം കേരളം ചരിത്രത്തിലേക്കും നടന്നുകയറി.
അമേയ് ഖുറാസിയ എന്ന ബുദ്ധി രാക്ഷസൻ
ഇവിടെയാണ് കേരള ടീമിൻ്റെ ഓരോ നീക്കങ്ങളും കരുതലോടെ പ്ലാൻ ചെയ്തു മുന്നേറുന്ന അമേയ് ഖുറാസിയ എന്ന ബുദ്ധി രാക്ഷസൻ്റെ വൈഭവം. സ്വന്തം കഴിവിൽ വിശ്വസിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കും എന്നാണ് പരിശീലകൻ അമേയ് ഖുറാസിയ കേരള താരങ്ങൾക്ക് നൽകിയ ഉപദേശം. പരിശീലകൻ്റെ വാക്കുകൾ ഹൃദയത്തിലേക്ക് ആവാഹിച്ച കേരള താരങ്ങൾ ഇതുവരെ കാണാത്ത തരത്തിലുള്ള മികവാണ് നോക്കൗട്ട് ഘട്ടത്തിൽ പുറത്തെടുത്തത്.
അരങ്ങേറ്റ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ 45 പന്തിൽ 57 റൺസുമായി ഗംഭീര അരങ്ങേറ്റമാണ് അമേയ്ക്ക് ലഭിച്ചത്. യുവതാരം ഖുറാസിയ വിനോദ് കാംബ്ലിയുടെ പിൻഗാമിയാകുമെന്ന് പലരും കരുതിയെങ്കിലും, ഇടംകൈയൻ ബാറ്റർക്ക് പിന്നീട് കാര്യമായി തിളങ്ങാനായില്ല. പിന്നീട് കളിച്ച 10 ഇന്നിങ്‌സിൽ നേടിയത് 92 റൺസായിരുന്നു. അതോടെ ടീമിനു പുറത്തായി. 1999 ലോകകപ്പ് ടീമിലുണ്ടായിരുന്നത് ഒഴിച്ചുനിർത്തിയാൽ ഖുറാസിയയുടെ അന്താരാഷ്ട്ര കരിയർ ഒട്ടും ആകർഷകമായിരുന്നില്ല.
എന്നാലും ആഭ്യന്തര ക്രിക്കറ്റിൽ അദ്ദേഹം സ്ഥിരതയോടെ കളിച്ചു. കളിക്കാരനായും പരിശീലകനായും തിളങ്ങി. ഈ അനുഭവസമ്പത്ത് ഫലപ്രദമായി ഉപയോഗിച്ചതിൻ്റെ ഫലമാണ് കേരള രഞ്ജി ടീമിൻ്റെ ഫൈനൽ എൻട്രി. ഇടംകൈയൻ ബാറ്ററും സ്പിന്നറുമായ അമേയ് ഖുറാസിയ ഇന്ത്യക്കായി 1999 മുതൽ 2001 വരെ 12 ഏകദിന മത്സരങ്ങളിൽ കളിച്ചു. മധ്യപ്രദേശിനായി 119 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ കളിച്ചു. മധ്യപ്രദേശിൻ്റെ പരിശീലകനുമായിരുന്നു. ഓസ്‌ട്രേലിയയുടെ മുൻതാരം ഷോൺ ടൈറ്റ് ഉൾപ്പെടെ പത്തോളം പേർ കേരളത്തിൻ്റെ കോച്ചാകാൻ അപേക്ഷ നൽകിയിരുന്നെങ്കിലും അവരെയെല്ലാം തഴഞ്ഞാണ് ഖുറാസിയയെ കേരള ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുത്തത്.
ALSO READ: രഞ്ജി ട്രോഫി: പട നയിച്ച് നായകൻ, ആദ്യ ദിനം കരുതലോടെ ബാറ്റ് വീശി കേരളം
അഞ്ചാം ദിനം അപ്രതീക്ഷിത തിരിച്ചുവരവാണ് കേരള ടീം നടത്തിയത്. ലീഡിലൂടെ ഫൈനൽ ടിക്കറ്റ് ഉറപ്പിക്കാൻ കേരളത്തിന് വേണ്ടത് മൂന്ന് വിക്കറ്റും ഗുജറാത്തിന് വേണ്ടിയിരുന്നത് 28 റൺസുമായിരുന്നു. നാലാം ദിനം എട്ടാം വിക്കറ്റിൽ ജയ്മീത് പട്ടേലും (79) സിദ്ധാർഥ് ദേശായിയും നടത്തിയ പ്രത്യാക്രമണം കേരളത്തിൻ്റെ നെഞ്ചിടിപ്പേറ്റിയിരുന്നു. എന്നാൽ മനസാന്നിധ്യത്തോടെ പന്തെറിഞ്ഞ സ്പിന്നർമാർ നിർണായകമായ രണ്ട് റൺസിൻ്റെ ഒന്നാമിന്നിങ്സ് ലീഡ് കേരളത്തിന് സമ്മാനിച്ചു. പ്രിയങ്ക് പഞ്ചൽ (148), ജയ്മീത് പട്ടേൽ (79), ആര്യ ദേശായി (73) എന്നിവരാണ് ഗുജറാത്ത് ബാറ്റിങ് നിരയിൽ തിളങ്ങിയത്.
കാസർഗോഡുകാരൻ അസ്ഹർ സ്റ്റാറാ!
69 റൺസെടുത്ത സച്ചിൻ ബേബിയുടെയും 52 റൺസെടുത്ത സൽമാൻ നിസാറിൻ്റെയും ഇന്നിങ്സുകൾക്കൊപ്പം സെഞ്ചുറിയുമായി തിളങ്ങിയ മുഹമ്മദ് അസ്ഹറുദീനും കേരളത്തിന് മത്സരത്തിൽ വ്യക്തമായ മേധാവിത്തം നൽകി. കാസർഗോഡ് തളങ്കര സ്വദേശിയായ അസ്ഹറുദീൻ 341 പന്തുകൾ നേരിട്ടാണ് പുറത്താകാതെ 177 റൺസ് നേടിയത്. രഞ്ജി ട്രോഫിയുടെ സെമി ഫൈനലിൽ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമെന്ന അപൂർവ റെക്കോർഡും മുഹമ്മദ് അസ്ഹറുദീനെ തേടിയെത്തി.
ഫൈനൽ ഉറപ്പിക്കാൻ കേരളം കടക്കേണ്ട കടമ്പകൾ
സ്വപ്ന ഫൈനലിലേക്ക് കുതിക്കാൻ സെമി ഫൈനലിൽ വലിയ കടമ്പകൾ കേരളത്തിന് കടക്കേണ്ടതുണ്ടായിരുന്നു. ടോസ് വിജയിച്ചതോടെ സച്ചിൻ ബേബിയും കൂട്ടരും ആദ്യപടി വിജയിച്ചു. പിന്നീട് ഗുജറാത്തി ബൗളർമാരെ ക്ഷമയോടെ നേരിട്ട് അവരുടെ പദ്ധതികളെ അട്ടിമറിക്കാനും 457 റൺസിൻ്റെ ഒന്നാമിന്നിങ്സ് പടുത്തുയർത്താനും കേരളത്തിനായി. രഞ്ജിയിൽ കേരളത്തിൻ്റെ ഏറ്റവുമുയർന്ന ടീം സ്കോറാണിത്.
മറുപടി ബാറ്റിങ്ങിൽ അടിക്ക് തിരിച്ചടിയെന്ന രീതിയിലാണ് ഗുജറാത്ത് താരങ്ങൾ ബാറ്റ് വീശുന്നത്. ശേഷിക്കുന്ന മൂന്ന് ദിവസങ്ങളിൽ ഗുജറാത്തിനെ ഒന്നാമിന്നിങ്സിൽ 456ൽ താഴെ പുറത്താക്കാനായാൽ കേരളത്തിന് ഫൈനൽ ടിക്കറ്റ് ഉറപ്പിക്കാം. അതേസമയം, മറിച്ചായാൽ കേരളത്തിന് അഭിമാനിക്കാവുന്ന പ്രകടനം നടത്തിയല്ലോ എന്ന് മാത്രം ആശ്വസിച്ച് കേരളത്തിലേക്ക് മടങ്ങാം. അങ്ങനെയെങ്കിൽ ഗുജറാത്ത് ഫൈനലിൽ കരുത്തരായ വിദർഭയേയോ മുംബൈയേയോ നേരിടും.
ALSO READ: രഞ്ജി ട്രോഫി: സെമിയിൽ ഗുജറാത്തിനെ വെള്ളം കുടിപ്പിച്ച് കേരളം, കൂറ്റൻ ഒന്നാമിന്നിങ്സ് സ്കോർ
ഇനി കേരളത്തിൻ്റെ ഒന്നാമിന്നിങ്സ് സ്കോർ ഗുജറാത്ത് മറികടക്കാതിരിക്കുകയും, അതേസമയം ഗുജറാത്തിനെ അഞ്ച് ദിവസത്തിനകം കേരളത്തിന് പുറത്താക്കാൻ കഴിയാതെ വരികയും ചെയ്താൽ, ആര് ഫൈനലിൽ കടക്കുമെന്ന സംശയവും ചിലർക്കുണ്ട്. സാധാരണ ഗതിയിൽ ഗ്രൂപ്പ് ഘട്ടത്തിലെ റൗണ്ട് റോബിൻ ഫോർമാറ്റിൽ ഒന്നാമിന്നിങ്സിൽ ലീഡ് നേടുന്നവർക്ക് മുന്നേറാൻ അവസരം ലഭിക്കുകയാണ് പതിവ്. എന്നാൽ രഞ്ജി ട്രോഫിയിലെ സെമി ഫൈനലിലും ഫൈനലിലും കാര്യങ്ങൾ അൽപ്പം വ്യത്യസ്തമാണ്. അപൂർവങ്ങളിൽ അപൂർവമായെങ്കിലും അഞ്ചാം ദിനവും ഒരു ടീമിന് ഒന്നാം ഇന്നിങ്സ് പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ ഒരു ദിവസം കൂടുതൽ അനുവദിക്കാറുണ്ട്. ഇരു ടീമുകളുടേയും ഒന്നാമിന്നിങ്സ് സ്കോർ ടൈ ആയാൽ ടോസിലൂടെയാണ് വിജയിയെ തീരുമാനിക്കും.