fbwpx
പ്രോഗ്രസീവ് മലയാളം ഫിലിം മേക്കേഴ്സ് അസോസിയേഷനുമായി സഹകരിക്കും; പവര്‍ ഗ്രൂപ്പല്ല, പവറുള്ള സിനിമാ ഇന്‍ഡസ്ട്രിയാണ് വേണ്ടത്: വിനയന്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Sep, 2024 06:57 AM

ചെറിയ തുക മാത്രം അംഗത്വഫീസ് വാങ്ങണമെന്നും ഭയമില്ലാതെ നിലപാടെടുത്താല്‍ ആ സംഘടനയ്‌ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു

KERALA


പുതിയ സംഘടനയായ പ്രോഗ്രസീവ് മലയാളം ഫിലിംമേക്കേഴ്സ് അസോസിയേഷനുമായി സഹകരിക്കുമെന്ന് സംവിധായകന്‍ വിനയന്‍. ചെറിയ തുക മാത്രം അംഗത്വഫീസ് വാങ്ങണമെന്നും ഭയമില്ലാതെ നിലപാടെടുത്താല്‍ ആ സംഘടനയ്‌ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പവര്‍ ഗ്രൂപ്പല്ല, വേണ്ടതെന്നും പവറുള്ള സിനിമാ ഇന്‍ഡസ്ട്രിയാണെന്നും വിനയന്‍ പറഞ്ഞു.


Read More: സൂപ്പര്‍ താര സംഘടനയുടെ പൊടിപോലും കാണാനില്ല; മലയാള സിനിമയുടെ മുഖത്ത് കരിഓയില്‍ ഒഴിച്ച അവസ്ഥ: വിനയന്‍


മലയാള സിനിമയിലെ നിർമാതാക്കൾ മുതൽ ടെക്നീഷ്യൻമാരും ആർടിസ്ററുകളും മാത്രമല്ല തൊഴിലാളികളും സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകളും കുടാതെ സിനിമയുടെ പബ്ളിസിറ്റിക്കായി പോസ്റ്റർ ഒട്ടിക്കുന്ന തൊഴിലാളികൾക്കു പോലും അംഗത്വം കൊടുത്തുകൊണ്ടുള്ള വിശാലമായ ഒരു വേദി ആയിട്ടാണ് “പ്രോഗ്രസ്സീവ് മലയാളം ഫിലിം മേക്കേഴ്സ്“ ആരംഭിക്കുന്നത്. ഇതു വിജയിച്ചാൽ മലയാള സിനിമാ സംഘടനകൾക്കിടയിൽ വിപ്ളവകരമായ മാറ്റമായിരിക്കും ഉണ്ടാകുകയെന്നും വിനയൻ പറഞ്ഞു.


Read More: 'എല്ലാവര്‍ക്കും തുല്യവും സുരക്ഷിതവുമായ തൊഴിലിടം'; #CINEMACODEOFCONDUCT സിനിമ പെരുമാറ്റച്ചട്ടവുമായി WCC


വിനയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

“ പ്രോഗ്രസ്സീവ് മലയാളം ഫിലിം മേക്കേഴ്സ് “(PMFA) എന്ന പുതിയ സിനിമാസംഘടന അവരുടെ നിയമാവലിയുടെ
ഡ്രാഫ്റ്റ് എനിക്കിന്ന് അയച്ചു തന്നു. Byelaw കണ്ടതിനു ശേഷം പുതിയ സംഘടനയുമായി സഹകരിക്കുന്നകാര്യം ആലോചിക്കാമെന്നാണു ഞാൻ പറഞ്ഞിരുന്നത്…

മലയാള സിനിമയിലെ നിർമ്മാതാക്കൾ മുതൽ ടെക്നീഷ്യൻമാരും ആർടിസ്ററുകളും മാത്രമല്ല തൊഴിലാളികളും സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകളും(ജൂണിയർ ആർട്ടിസ്റ്റുകൾ) കുടാതെ സിനിമയുടെ പബ്ളിസിറ്റിക്കായി പോസ്റ്റർ ഒട്ടിക്കുന്ന തൊഴിലാളികൾക്കു പോലും അംഗത്വം കൊടുത്തുകൊണ്ടുള്ള വിശാലമായ ഒരു വേദി ആയിട്ടാണ് PMFA ആരംഭിക്കുന്നത് .
ഇതു വിജയിച്ചാൽ മലയാള സിനിമാ സംഘടനകൾക്കിടയിൽ വിപ്ളവകരമായ മാറ്റമായിരിക്കും ഉണ്ടാകുക…
ആ സംഘടന ട്രേഡ് യൂണിയൻ ആക്കണോ എന്ന കാര്യം പൊതുയോഗത്തിൽ തീരുമാനിക്കാം എന്നാണ് സംഘാടകർ പറഞ്ഞത്..
ട്രേഡ് യൂണിയൻ ആകുകയോ ഏതെൻകിലും ട്രേഡ് യൂണിയനുകൾക്ക് ആ അസ്സോസിയേഷനിൽ അംഗത്വം കൊടുക്കുകയോ ചെയ്യാൻ പൊതുയോഗ തീരുമാനം മതിയാകും..
എന്തായാലും ഒരു ഡ്രൈവർക്കോ സെറ്റുകളിൽ ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷൻ ബോയ്ക്കോ ഒരു സപ്പോർട്ടിംഗ് ആർട്ടിസ്റ്റിനോ നിർമ്മാതാവും സംവിധായകനും നായകനും ഇരിക്കുന്ന വേദിയിൽ തുല്യതയോടെ അഭിപ്രായ പ്രകടനം നടത്താൻ കഴിയുക എന്നത് പുതിയോരു സിനിമാ സംസ്കാരം സൃഷ്ടിച്ചേക്കാം..
തീരുമാനങ്ങൾ കൂടുതൽ സുതാര്യ മാക്കാനും സ്വാർത്ഥമതികളുടെ പവർഗ്രൂപ്പ് ഫോർമേഷൻ ഒഴിവാക്കാനും ഈ കൂട്ടായ്മ സഹായിക്കും..
വേറെ ഏതെൻകിലും സിനിമാ സംഘടനയിൽ അംഗമായിട്ടുള്ളവർക്ക് ഈ സംഘടനയിൽ അംഗത്വം എടുക്കുന്നതിൽ തടസ്സമില്ല എന്നത് ജനാധിപത്യ പരമായി നല്ല കാര്യം തന്നെ..
തങ്ങളുടെ സംഘടനയിൽ അംഗമല്ലാത്തവരെ കൊണ്ട് സിനിമാ സെറ്റിൽ ജോലി ചെയ്യിക്കില്ല എന്ന ചില സിനിമാ സംഘടനകളുടെ അഹങ്കാരത്തിന്റെ പത്തിക്ക് അടികൊടുക്കേണ്ടത് ആദ്യത്തെ ആവശ്യമാണ്. ഇതെല്ലാം സ്വകാര്യ സംഘടനകളാണ് അല്ലാതെ സർക്കാർ കമ്മിറ്റികളല്ല എന്ന കാര്യം പലരും ഓർക്കുന്നില്ല..
ഇപ്പോൾ തന്നെ നിർമ്മാതാക്കളുടെ സംഘടനയിലും അമ്മയിലും ഫെഫ്കയിലും ഒരുപോലെ അംഗത്വമുള്ള ധരാളം ചലച്ചിത്ര പ്രവർത്തകരുണ്ട്..
ഒന്നിലും അംഗത്വം കിട്ടാതെ നിൽക്കുന്നതോ വലിയ തുക കൊടുക്കേണ്ടതു കൊണ്ട് അംഗത്വം എടുക്കാതെ നിൽക്കുന്നതൊ ആയ ധാരാളം നിർമ്മാതാക്കളും നടീനടൻമാരും ടെക്നീഷ്യൻമാരും പുറത്ത് നിൽക്കുന്നുണ്ട് അവരെ ഒക്കെ ചെറിയ ഒരു തുക മാത്രം മെമ്പർഷിപ് ഫീ മേടിച്ചു കൊണ്ട് പുതിയ സംഘടനയിലേക്ക് കൊണ്ടുവരണം എന്നാണ് എന്റെ അഭിപ്രായം
കൂടുതൽ സുതാര്യവും നൈതികതയും ഉള്ള സംഘടനയായും വലിപ്പച്ചെറുപ്പം ഇല്ലാതെ സംഘടനയ്കുള്ളിൽ എല്ലാവരെയും ഒരുപോലെ കാണുകയും അതുപോലെ ഭയമില്ലാതെ ശക്തമായ നിലപാടെടുക്കാനുള്ള കരുത്തും പുതിയ സംഘടന ആർജ്ജിക്കണം..
എൻകിൽ ആ സംഘടനയ്കൊപ്പം ഞാനും ഉണ്ടാകും പവർ ഗ്രൂപ്പല്ല നമുക്കു വേണ്ടത് പവറുള്ള സിനിമാ ഇൻഡസ്ട്രിയാണ് ആവശ്യം.

NATIONAL
'ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷ മാത്രമാണ്'; ആര്‍. അശ്വിന്റെ പരാമര്‍ശത്തില്‍ പുതിയ വിവാദം
Also Read
user
Share This

Popular

KERALA
WORLD
പരിശീലകരും സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ 60 ലധികം പേര്‍ പീഡിപ്പിച്ചു; കായികതാരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍