പെരുമ്പാവൂർ അറയ്ക്കപ്പടി സ്വദേശിനി അസ്മ(35) ആണ് മരിച്ചത്
മലപ്പുറത്ത് വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. പെരുമ്പാവൂർ അറയ്ക്കപ്പടി സ്വദേശിനി അസ്മ(35) ആണ് മരിച്ചത്. സംശയം തോന്നിയ വീട്ടുകാർ പൊലീസിന്റെ സഹായത്തോടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭർത്താവിനെതിരെ പരാതിയുമായി വീട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
ഭർത്താവ് സിറാജുദ്ദീനാണ് അസ്മയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. അങ്ങാടിപ്പുറത്ത് നിന്നും ആംബുലൻസിൽ മൃതദേഹം പെരുമ്പാവൂരിൽ എത്തിക്കുകയായിരുന്നു. എന്നാൽ അസ്മയുടെ മരണത്തിൽ വീട്ടുകാർക്ക് സംശയം തോന്നി. ഇതോടെ വീട്ടുകാർ പൊലീസിന്റെ സഹായത്തോടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.