fbwpx
മരത്തിൽ കെട്ടിയിട്ട് കത്തിച്ച് കൊലപ്പെടുത്തി; ത്രിപുരയിൽ മധ്യവയസ്കയെ കൊന്നത് മക്കളും മരുമകളും
logo

ന്യൂസ് ഡെസ്ക്

Last Updated : 30 Sep, 2024 07:49 PM

കുടുംബ കലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

NATIONAL


ത്രിപുരയിൽ മധ്യവയസ്കയെ രണ്ട് മക്കളും മരുമകളും ചേർന്ന് മരത്തിൽ കെട്ടിയിട്ട് ജീവനോടെ കത്തിച്ച് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് 55കാരി മിനാട്ടി ദേബ്നാഥിനെ മക്കളും മരുമകളും ചേർന്ന് കൊലപ്പെടുത്തിയത്. കുടുംബ കലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ALSO READ: ലോക സമ്പന്ന പട്ടിക: നാലാമനായി സക്കർബർഗ്

ത്രിപുരയിലെ ചമ്പക്നഗറിലെ വീടിന് സമീപം മരത്തിൽ കെട്ടിയിട്ട്, കത്തിക്കരിഞ്ഞ നിലയിൽ പൊലീസ് മൃതശരീരം കണ്ടെത്തി. സംഭവത്തിൽ മിനാട്ടി ദേബ്നാഥിൻ്റെ രണ്ട് മക്കൾ, രണബിർ ദേബ്നാഥ്, ബിപ്ലബ് ദേബ്നാഥ്, രണബിറിൻ്റെ ഭാര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ALSO READ: നാടൻ പശുക്കൾ ഇനി 'രാജ്യമാതാ ഗോമാതാ'; പ്രഖ്യാപനവുമായി മഹാരാഷ്ട്ര സർക്കാർ

മൂന്ന് മക്കളുള്ള മിനാട്ടി ദേബ്നാഥ്, 2022ൽ ഭർത്താവിൻ്റെ മരണശേഷം രണ്ട് മക്കളോടൊപ്പം ചമ്പക്നഗറിലായിരുന്നു താമസിച്ചിരുന്നത്. മക്കൾ പല തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

ALSO READ: '45 ദിവസമായി ഉറക്കമില്ല'; തൊഴിൽ സമ്മർദ്ദം താങ്ങാനാകാതെ ബജാജ് ജീവനക്കാരൻ ആത്മഹത്യ ചെയ്തു

KERALA
കണ്ണൂർ സർവ്വകലാശാലയിലെ ചോദ്യപേപ്പർ ചോർച്ച: പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് കോളേജ് പ്രിൻസിപ്പാൾ മുൻകൂർ ജാമ്യഹർജി നൽകി
Also Read
user
Share This

Popular

NATIONAL
NATIONAL
"ഭ‍ർത്താവിന് വെടിയേറ്റത് തലയ്ക്ക്"; ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൻ്റെ ഞെട്ടൽ വിട്ടുമാറാതെ വിനോദസഞ്ചാരികൾ